റെഡി മീൽ ഭക്ഷണം കഴിച്ച് അയർലണ്ടിൽ ഒരാൾ മരിച്ചു; 201 ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കുന്നു, ജാഗ്രത
ഭക്ഷ്യ വിഷബാധയെ തുടർന്ന് അയർലണ്ടിൽ ഒരാൾ മരിച്ചതിനു പിന്നാലെ Ballymaguire Foods നിർമ്മിച്ച 201 റെഡി മീൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തി. ഭക്ഷണത്തിൽ listeria എന്ന ബാക്റ്റീരിയ ബാധിച്ചത് കാരണമാണ് ഇത് കഴിച്ച ആൾക്ക് മരണം സംഭവിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSAI) അറിയിച്ചു. ബാക്റ്റീരിയ കാരണം ഇദ്ദേഹത്തിന് listeriosis എന്ന അസുഖം പിടിപെടുകയായിരുന്നു. ഒൻപത് പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൂടാക്കിയ ശേഷം കഴിക്കാവുന്ന റെഡി മീൽ ഭക്ഷണത്തിൽ നിന്നാണ് ബാക്റ്റീരിയ ബാധ ഉണ്ടായിരിക്കുന്നത്. … Read more





