ബെന്‍ മ്യൂസിക് ഒരുക്കുന്ന ക്രിസ്മസ് ഗാനം ‘പുല്‍ക്കൂട്ടിലെ പൊന്‍താരം’

ഈ ക്രിസ്മസ് സുദിനത്തില്‍ ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവര്‍ക്കായി ബെന്‍ മ്യൂസിക് പുതിയ ക്രിസ്മസ് ഗാനം സമര്‍പ്പിക്കുന്നു പുല്‍ക്കൂട്ടിലെ പൊന്‍താരം മലയാള ക്രിസ്മസ് ഗാനശാഗയിലേയ്ക്ക് പുതുവത്സരസമ്മാനം പിറവത്തുനിന്നു വര്ഷങ്ങകളായി അയര്‍ലന്‍ഡില്‍ താമസമാക്കിയ ബെന്നി ചെമ്മനം ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നു ഇതിനോടകം യൂട്യുബിലും ഫേസ്ബുക്കിലും പ്രേക്ഷകരെ ആകര്‍ക്ഷിച്ചുകൊണ്ട് മുന്നേറുന്ന ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് സ്‌കറിയ ജേക്കബ് ആണ്,ഒരു യുവനവ കലാകുടുബത്തിനു തുടക്കം കുറിക്കുന്നു. ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ബോബി സേവ്യര്‍ ,വിന്നി വര്ഗീസ് ,സ്‌കറിയ ജേക്കബ് ,എന്നിവരാണ് ,ഈ ഗാനം … Read more

ഓഖി ചുഴലിക്കാറ്റ് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സീറോമലബാര്‍ സഭ.

ഡബ്ലിന്‍ : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സീറോമലബാര്‍ സഭ. നൂറുകണക്കിനാളുകളുടെമരണവുംഒട്ടേറെ നാശനഷ്ടങ്ങളുംസംഭവിച്ച കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരപ്രദേശങ്ങളില്‍ കഴിയുന്ന കഷ്ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് സീറോ മലബാര്‍ സഭ അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ സ്റ്റീഫന്‍ ചിറപ്പണത് പിതാവ് അഭ്യര്‍ത്ഥിച്ചു. ഡബ്ലിനിലെയും അയര്‍ലണ്ടിലെയും എല്ലാ ഇടവകകളിലും വരുന്ന വിശുദ്ധ കുര്‍ബാനക്കിടയില്‍ പ്രത്യേകം പിരിവെടുത്ത് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുവാനായി സീറോ മലബാര്‍ സഭ സിനഡ് വഴി സഹായം എത്തിക്കും. കന്യാകുമാരി ജില്ലയിലെ വലയും വള്ളവും കൃഷിയും വീടും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യതൊഴിലാളികളെയും കര്‍ഷകരെയും … Read more

വാട്ടര്‍ഫോര്‍ഡ് സെ.മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും ന്യൂ ഇയര്‍ ആഘോഷവും

സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷമായ നോയല്‍, 2018 ജനുവരി നാലാം തീയതി വ്യാഴാഴ്ച 3.30 pm മുതല്‍ വാട്ടര്‍ഫോര്‍ഡ് ഡെലസാല്‍ (De La Salle) കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഈ മഹാനീയ വേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ബഹുമാനപ്പെട്ട എല്‍ദോസ് വട്ടപ്പറമ്പില്‍ (ഡെന്‍മാര്‍ക്ക്) അച്ചന്‍ നോയല്‍ 2017 ഉല്‍ഘാടനം ചെയ്യുന്നതും ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കുന്നതുമാണ്. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്!സ് സഭയിലെ റെവ. ഫാദര്‍ … Read more

ഗാള്‍വേയില്‍ ക്രിസ്തുമസ് കുര്‍ബാന 26 ന് 2:30 ന്

ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് കുര്‍ബാന ഡിസംബര്‍ 26 ന് ഉച്ചകഴിഞ്ഞ് 2:30 ന് സെന്റ് മേരിസ് കോളേജില്‍ നടത്തപ്പെടും. എല്ലാവരെയും, സ്‌നേഹപൂര്‍വ്വം, ഈ വിശുദ്ധ കുര്‍ബ്ബാനയിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാവര്‍ക്കും, സമാഗതമാകുവാന്‍ പോകുന്ന, ക്രിസ്തുമസിന്റെയും, പുതുവത്സരത്തിന്റെയും, ഒരായിരം മംഗളങ്ങള്‍ നേരുന്നതായും ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി അറിയിച്ചു.  

അയര്‍ലണ്ടില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

ഡബ്ലിന്‍: സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പന്ത്രണ്ട് വര്‍ഷക്കാലമായുള്ള സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നു. യു.കെ.യൂറോപ്പ്ആഫ്രിക്ക ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ പള്ളിയായ ഡബ്ലിന്‍ സെന്റ്.തോമസ് ഇടവക സ്വന്തമായ ദേവാലയ നിര്‍മാണത്തിനായി ഒരുങ്ങുന്നു. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ പാമേഴ്‌സ് ടൗണ്‍(Palmer stown, Dublin20) എന്ന സ്ഥലത്ത് 65 സെന്റ് സ്ഥലം 6,50,000 യൂറോക്ക് ഇടവക വാങ്ങുകയും പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. സ്വന്തമായ ഒരു ദേവാലയത്തിനു വേണ്ടി അക്ഷീണം പരിശ്രമിച്ച മുന്‍ വികാരി റവ.ഫാ.അനിഷ് കെ.സാമിന്റെ നേതൃത്വവും … Read more

ശുബ്‌ഹോ 2017 ; അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഡബ്ലിന്‍: കേരള ക്രിസ്ത്യന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാലാമത് എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ സന്ധ്യ ശുബ്‌ഹോ അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി നടത്തപ്പെട്ടു. അത്യന്തം വര്‍ണ്ണാഭമായിരുന്ന കരോള്‍ സന്ധ്യ ജനപങ്കാളിത്തത്താലും അവതരണ മികവിനാലും ശ്രദ്ധേയമായി.താല കില്‍നമന ഹാളില്‍ നടന്ന കരോള്‍ സന്ധ്യ അക്ഷരാര്‍ത്ഥത്തില്‍ അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു.ഡബ്ലിന്‍ സൗത്ത് കൗണ്ടി കൗണ്‍സില്‍ ഡെപ്യൂട്ടി മേയര്‍ ബ്രീഡ ബോണര്‍ ദീപം തെളിച്ച് ഉത്ഘാടനം ചെയ്ത ആഘോഷ രാവില്‍ ഡബ്ലിനിലെ ഇന്ത്യന്‍ അംബാസിഡര്‍ മിസിസ് വിജയ് താക്കൂര്‍ സിംഗ് … Read more

കേരള ക്രിസ്റ്റ്യന്‍ യൂണിയന്റെ എക്യുമിനിക്കല്‍ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 2 ന്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കേരള ക്രിസ്റ്റ്യന്‍ യൂണിയന്റെ എക്യുമിനിക്കല്‍ ക്രിസ്മസ് കരോളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ രണ്ടിന് ശനിയാഴ്ച വൈകിട്ട് 4.30ന് താല കില്‍നമന കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന എക്യുമിനിക്കല്‍ ക്രിസ്മസ് കരോള്‍ ഡബ്ലിന്‍ ഡപ്യൂട്ടി മേയര്‍ ബ്രിഡ ബോന്നര്‍ ഉദ്ഘാടനം ചെയ്യും. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് താക്കൂര്‍ സിംഗ് മുഖ്യാതിഥിയാകും.മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെട്രോപ്പോളീറ്റന്‍ ക്രിസ്മസ് സന്ദേശം നല്‍കും. അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞ … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (02/12/2017), അഞ്ചാം വാര്‍ഷികവും.

ന്യൂടൗണ്‍ : ഉപവാസ പ്രാര്‍ത്ഥനയുടെ അഞ്ചാമത് വാര്‍ഷികതോടനുബന്ധിച്ച് കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 02-12-2017 ) പ്രതേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും. ഉപവാസ പ്രാര്‍ത്ഥനയുടെ അഞ്ചാമത് വാര്‍ഷികതോടനുബന്ധിച്ചുള്ള ശുശ്രുഷകള്‍ക്ക്, റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍, പോര്‍ട്ട്‌ലീഷ് … Read more

‘നക്ഷത്രരാത്രി 2017’ ഡിസംബര്‍ 2നു കോര്‍ക്കില്‍ നിന്നും ആരംഭിക്കുന്നു.

‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ ദൈവ ക്രിപ നിറഞ്ഞവര്‍ക്ക് സമാധാനം ‘ ‘നക്ഷത്രരാത്രി 2017’….. അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ ഡിസംബര്‍ 2 നു കോര്‍ക്കില്‍ നിന്നും ആരംഭിക്കുന്നു. നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി സന്ദേശയാത്ര ഡിസംബര്‍ 2 നു തുടങ്ങി അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ താമസ്സിക്കുന്ന ക്‌നാനായ ഭവനങ്ങള്‍ സന്ദര്‍ശ്ശിച്ച് ഡിസംബര്‍ 20 … Read more

ജീസസ് യൂത്ത് നൈറ്റ് വിജില്‍: ഫാ.മാനുവല്‍ കാരിപ്പോട്ട് നയിക്കും

ഡബ്ലിന്‍: ജീസസ് യൂത്ത് നൈറ്റ് വിജില്‍ ഈ മാസം 24ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ നടക്കും. പ്രമുഖ വചനപ്രഘോഷകന്‍ ഫാ.മാനുവല്‍ കാരിപ്പോട്ട് ശ്രശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.