അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതു വസന്തം …… ജോണ്‍ ചാക്കോ കൊറ്റത്തില്‍ പ്രസിഡന്റ് . ഷാന്റോ കുര്യന്‍ സെകട്ടറി.

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷനു നവനേത്രുത്വം..കഴിഞ്ഞ ഒക്ടോബര്‍ 14നു അയര്‍ലണ്ട് ക്‌നാനായ മക്കളുടെ മഹാസംഗമമായ ‘ഒരുമ’17’ ല്‍ വച്ചു നടന്ന പൊതുസമ്മേളനത്തില്‍ 201718 കാലയളവിലേക്കുള്ള നവസാരഥികളെ യോഗം തിരഞ്ഞെടുത്തു.തദവസരത്തില്‍ ആര്‍ച്ചു ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവും , റവ.ഫാ.. സജി മലയില്‍പുത്തന്‍പുരയിലച്ചനും സന്നിഹിതരായിരുന്നു. പ്രസിഡന്റായി കൊറ്റത്തില്‍ ജോണ്‍ ചാക്കോയും വൈസ് പ്രസിഡന്റായി തോമസ് എബ്രാഹത്തേയും തിരഞ്ഞെടുത്തു. ഷാന്റോ കുര്യനാണു പുതിയ സെക്രട്ടറി, ജോ:സെക്രട്ടറി അരുണിമ ജ്യോതിസും. ബിനു ജോസഫ് ലൂക്കോസ് ട്രഷറര്‍,ജോസ് മാത്യു ജോ: ട്രഷറര്‍,കൂടാതെ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിക്കുന്നു. ഡിസംബര്‍ 7, 8, 9 തീയതികളില്‍ താല ഹോളി റോസറി പള്ളിയില്‍ വച്ചാണ് സെമിനാര്‍ നടക്കുന്നത്. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നു ദിവസവും മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത് . പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ … Read more

ശുബ്‌ഹോ കരോള്‍ സന്ധ്യ ഡിസംബര്‍ 2 ശനിയാഴ്ച ഡബ്ലിനില്‍

അയര്‍ലണ്ടിലെ ക്രൈസ്തവ സഭകളുടെ ഐക്യമായ കേരള ക്രിസ്ത്യന്‍ യൂണിയന്റെ ക്രിസ്തുമസ് കരോള്‍ സന്ധ്യ ശുബ്‌ഹോ ഡിസംബര്‍ 2 ശനിയാഴ്ച ഡബ്ലിനിലെ കില്‍നമന ഹാളില്‍ നടത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ശുഭ്‌ഹോ ജനപങ്കാളിത്തത്തിലും അവതരണമികവിനാലും ആത്മീയ ഗുരുക്കളുടെയും പ്രഗത്ഭരുടെയും സാന്നിധ്യത്താല്‍ വര്‍ണ്ണാഭമായിരുന്നു.  

കോര്‍ക്ക് സീറോമലബാര്‍ ചര്‍ച്ചിന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28ന്.

ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു (ലൂക്കാ: 2 11). വില്‍ട്ടണ്‍: മഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങി പൊന്‍നിലാവ് പരന്ന രാവില്‍, മാലാഖമാരുടെ മംഗളഗാനാലാപനത്തിന്റെ മധ്യേ നശ്വരമായ ഈ ലോകത്തിലേക്ക് അനശ്വരമായ സ്വര്‍ഗ്ഗരാജ്യത്തെ രാജകുമാരന്‍, മനുഷ്യരാശിയുടെ വിമോചകന്‍ പുല്‍ക്കൂട്ടില്‍ പിറന്നതിന്റെ ഓര്‍മ്മയാചരണത്തിന് ലോകം മുഴുവന്‍ ഒരുങ്ങുമ്പോള്‍ കോര്‍ക്ക് സീറോമലബാര്‍ സമൂഹവും തയ്യാറെടുക്കുകയായി ആ ദിവ്യകുമാരനെ, രാജക്കന്‍മാരുടെ രാജാവിനു ഒരിക്കല്‍ കൂടി പിറക്കുവാന്‍ തങ്ങളുടെ ഓരോരുത്തരുടേയും ഹൃദയമാകുന്ന പുല്‍ക്കൂട് സജ്ജമാക്കുവാന്‍. നമ്മുടെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് … Read more

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചു.

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ,ലൂക്കന്‍ ഹെര്‍മിറ്റേജ് മെഡിക്കല്‍ സെന്റര്‍ ചാപ്ലയിന്‍ ഫാ.ടോമി പാറടി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കപ്പെട്ടു. ഫാ.ടോമി പാറടി വചന സന്ദേശം നല്‍കി. ഓരോ മാസങ്ങളിലും മരിച്ചവരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടു തിരികള്‍ അള്‍ത്താരയിലും കൂടാതെ അന്‍പത്തി ഒന്ന് തിരികള്‍ കാഴ്ചയായുംസമര്‍പ്പിച്ചു. അന്‍പത്തി ഒന്ന് കുടുംബങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ഇടവക … Read more

പാത്രിയര്‍ക്കീസ് ബാവ മെല്‍ബണിലെ യാക്കോബായ, ക്‌നാനായ ഇടവകാംഗങ്ങളെ സന്ദര്‍ശിക്കുന്നു

മെല്‍ബണ്‍: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന ഇടയന്മാരുടെ ഇടയന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ തന്റെ ഓസ്‌ട്രേലിയ ശ്ലൈഹീക സന്ദര്‍ശന മദ്ധ്യേ മെല്‍ബണ്‍ പ്രദേശത്തുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളികളുടെ കീഴിലുള്ളതും യാക്കോബായ സഭയുടെയും ക്‌നാനായ സഭയുടെയും പള്ളികളുടെ കീഴിലുള്ളതുമായ ആത്മീയ മക്കളെ സന്ദര്‍ശിക്കുന്നതിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നവംബര്‍ 8ന് എത്തിയപ്പോള്‍ ഈ സഭകളിലെ വൈദികരും ഇടവകജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പരിശുദ്ധ പിതാവ് വിക്ടോറിയ സംസ്ഥാനത്തെ മെല്‍ബണ്‍ സിറ്റിയിലുള്ള … Read more

അഡലൈഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ ഭക്തിപൂര്‍വ്വം നടത്തപ്പെടും. നവംബര്‍ 9 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ. അനിഷ് കെ.സാം നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, വചന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടത്തപ്പെടും. നവംബര്‍ 10 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം, വചന ശുശ്രൂഷ, ഭക്തിനിര്‍ഭരമായ … Read more

ക്ലോണ്മലില്‍ കുട്ടികള്‍ക്കായുള്ള ധ്യാനം നടത്തപ്പെട്ടു

ക്ലോണ്മല്‍: സെഹിയോന്‍ മിനിസ്ട്രി യു.കെയുടെ കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനം ഫെയ്ത് ഫെസ്റ്റ് ക്ലോന്മലില്‍ നടത്തപ്പെട്ടു. 3 വിഭാഗങ്ങളിലായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ല്‍ പരം കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുത്ത ധ്യാനം ആത്മീയ അറിവിന്റെയും വിശ്വാസ പരിശീലനത്തിന്റെയും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും വേദിയായി മാറി. ഫാ.പോള്‍ തെറ്റയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തോടെ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ധ്യാനം സമാപിച്ചത്. ആനുകാലിക ജീവിതത്തില്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ട ആത്മീയതയുടെ പ്രാധാന്യം അച്ചന്‍ മാതാപിതാക്കളെ ഓര്‍മ്മപ്പെടുത്തി. വി.കുര്‍ബാന ശുശ്രൂഷകള്‍ക്കും ആരാധനയ്ക്കും ഡീക്കന്‍ … Read more

കുട്ടികള്‍ക്ക് സെഹിയോന്‍ ടീം ഒരുക്കുന്ന FAITH FEST ക്ലോണ്മലിലും ഡബ്ലിനിലും

ഡബ്ലിന്‍: സെഹിയോന്‍ ടീം നവംബര്‍ 1 മുതല്‍ നടത്തിവരുന്ന FAITH FEST ഫോര്‍മേഷന്‍ ധ്യാനം 3, 4 തീയതികളില്‍ ക്ലോണ്മലിലും ഡബ്ലിനിലും നടത്തപ്പെടുന്നു.കിഡ്‌സ് (5 മുതല്‍8 വയസ് വരെ), പ്രീ ടീന്‍സ് (9 മുതല്‍ 12 വരെ), ടീന്‍സ് (13 മുതല്‍ 17 വരെ) എന്നീ 3 വിഭാഗങ്ങളിലായി രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. അതാത് സെന്ററുകളില്‍ രാവിലെ 8:30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.  

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (04/11/2017) റവ.ഫാ. ജെയ്‌സണ്‍ ജോസഫ് കുത്തനാപിള്ളില്‍ നേതൃത്വം നല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 04/11/2017 ) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, റവ.ഫാ. ജെയ്‌സണ്‍ ജോസഫ് കുത്തനാപിള്ളില്‍, റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍, ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സ് (UMI), സിസ്റ്റര്‍ ഡിവോഷ്യ, എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. … Read more