പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അയർലണ്ടിൽ എത്തുന്നു

മലങ്കര ഓർത്തഡോക്സ് സംഗമത്തിൻ്റെ ഭാഗമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അയർലണ്ടിൽ എത്തുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ അയർലൻഡിലെ ഓർത്തഡോക്സ് വിശ്വാസ സമൂഹം മയ്‌നൂത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിലെ സെയ്ൻറ് പാട്രിക്സ് കോളേജിൽ മലങ്കര ഓർത്തഡോക്സ് സംഗമത്തിനായി ജൂൺ 2 ഞായറാഴ്ച്ച ഒത്തു ചേരുന്നു. സംഗമത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് നടത്തപ്പെടുന്ന പൊതു സമ്മേളനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ … Read more

“വിശ്വാസ പൈതൃകം വരുംതലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്തപ്പെട്ടവർ”: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് 

നോക്ക് / അയർലണ്ട് :   പ്രവാസ ജീവിതത്തിനിടയിലും സ്വന്തം  വിശ്വാസ പാരമ്പര്യങ്ങളും  ആചാരമര്യാദകളും, ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാൻ  ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അയർലണ്ടിലെ സീറോ മലബാർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ വിശ്വാസ പൈതൃകം  അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം.  നമ്മുടെ മതബോധന  വിശ്വാസപരിശീലനം ഏന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന   പഠിപ്പിക്കലല്ല, അത് ഒരു നല്ല  ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം.    … Read more

മെയ് മാസത്തിലെ മലയാളം കുർബാന 19-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

മെയ് മാസത്തിലെ മലയാളം കുർബാന(റോമൻ) Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ മെയ് 19 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു Church of Mary Mother of HopePace CrescentLittle paceCo DublinD15X628church of mary mother of hope Dublin 15

സീറോ മലബാർ സഭയുടെ വലിയ ഇടയനു ഡബ്ലിനിൽ ഊഷ്മള സ്വീകരണം; നോക്ക് തീർത്ഥാടനം ശനിയാഴ്ച

ഡബ്ലിൻ: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഡബ്ലിനിൽ ഊഷമള സ്വീകരണം. മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം നടത്തുന്ന ആദ്യ വിദേശയാത്രയിൽ അയർലണ്ടിൽ എത്തിചേർന്ന റാഫേൽ തട്ടിൽ പിതാവിനും സീറോ മലബാർ സഭയുടെ യൂറോപ്യനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും അയർലണ്ട് സീറോ മലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി. കാറ്റിക്കിസം ഡയറക്ടർ … Read more

സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രഗേഷന്റെ ‘കൊയ്ത്തുത്സവം- 2024’ മെയ് 11-ന്

ഡബ്ലിന്‍ സൗത്ത് മാർത്തോമ്മാ കോണ്‍ഗ്രഗേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ‘കൊയ്ത്തുത്സവം’ മെയ് 11 ശനിയാഴ്ച. രാവിലെ 9.30-ന് വിക്ക്‌ലോയിലെ ഗ്രേസ്‌റ്റോണിലുള്ള (A63 YD27) Nazarene Community Church-ല്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പരിപാടികള്‍ക്ക് തുടക്കമാകും. ആരാധനാന്തരം റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി) പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഏവരെയും കൊയ്ത്തുല്‍ത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്, കണ്‍വീനര്‍ അലക്‌സ് പി. തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി )- … Read more

വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മീത്തിലെ ജൂലിയൻസ്ടൌൺ സെ. ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഏപ്രിൽ 26,27 തീയതികളിൽ

വി.ഗീവർഗ്ഗീസ് സഹാദായുടെ നാമധേയത്താൽ അനുഗ്രഹീതമായ കൗണ്ടി മീത്തിലെ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 26,27 തിയ്യതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടപ്പെടുന്നു. ഏപ്രിൽ 26 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് സന്ധ്യനമസ്കാരം, തുടർന്ന് വചനശൂശ്രൂഷയും, ഭക്തി നിർഭരമായ റാസയും നടക്കും. ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരത്തോടുകൂടി , യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ സെക്രട്ടറി റവ. ഫാ. വർഗീസ് ടി. മാത്യു അച്ചന്റെ മുഖ്യകാർമ്മികത്ത്വത്തിൽ വി. മൂന്നിമ്മേൽ കുർബാനയും, … Read more

ഏപ്രിൽ മാസത്തിലെ മലയാളം കുർബാന (റോമൻ) ഏപ്രിൽ 21-ന് ഡബ്ലിനിൽ

ഏപ്രിൽ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15 ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഏപ്രിൽ 21ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628 https://g.co/kgs/Ai9kec

പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 മുതൽ 27 വരെ ഗാൽവേയിൽ

ഗാൾവേ സെന്റ്റ് ജോർജ് സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 ഞായറാഴ്‌ച മുതൽ 27 ശനിയാഴ്ച വരെ ആഘോഷപൂർവ്വം കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രാർത്ഥനയോടും നേർച്ച കാഴ്‌ചകളോടും കൂടെ പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികളായ ഓരോരുത്തരോടും കർത്തൃനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു എന്ന് വികാരി റവ.ഫാ.ജിനോ ജോസഫ്അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0894 595 016

അയർലണ്ടിലെ മേയോയിലുള്ള മൂന്ന് രൂപതകളിലും സുപ്രധാന മാറ്റങ്ങൾ വരുത്തി വത്തിക്കാൻ

അയര്‍ലണ്ടിലെ Connacht-ലുള്ള കത്തോലിക്കാ രൂപതകളില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മേയോയിലെ മൂന്ന് രൂപതകള്‍ക്കും ബാധകമാകുന്ന പ്രഖ്യാപനങ്ങളാണ് ഐറിഷ് സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെ മാര്‍പ്പാപ്പ നടത്തിയിരിക്കുന്നത്. ഇത് പ്രകാരം Killala Diocese-നെ Tuam Archdiocese-മായി ഏകീകരിക്കും. Achonry Diocese-നെ Elphin-മായും ഏകീകരിക്കും. തുടര്‍ന്ന് Achonry-ന്റെ ബിഷപ്പായ Paul Dempsey-യെ Sita-ന്റെ Titular Bishop ആയും, Archdiocese of Dublin-ന്റെ Auxiliary Bishop ആയും അവരോധിച്ചിട്ടുണ്ട്. മറ്റ് മാറ്റങ്ങള്‍ ഇപ്രകാരം: Ecclesiastical province of … Read more

ഇമ്മാനുവൽ ഗോസ്പൽ മിഷൻ, യൂത്ത് ‘എക്സോഡസ് ക്യാംപ്’ ഏപ്രിൽ 4,5,6 തീയതികളിൽ

ഇമ്മാനുവല്‍ ഗോസ്പല്‍ മിഷന്‍ (IGM) സണ്‍ഡേ സ്‌കൂളിന്റെയും, യൂത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ‘എക്‌സോഡസ്’ ക്യാംപ് ഏപ്രില്‍ 4, 5, 6 തീയതികളില്‍. Meath-ലെ Dunboyne-ലുള്ള St Peters GAA-യില്‍ വച്ചാണ് (എയര്‍കോഡ്: A86Y750) ക്യാംപ് നടക്കുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെയും, ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയുമാണ് ക്യാംപ് സമയം. Pr ബ്ലെസ്സണ്‍ മാത്യു, Pr ക്രിസ്റ്റി ജോണ്‍, Pr ജോണ്‍ ഫിലിപ്പ് … Read more