ഡബ്ലിനിൽ വിന്റർ സ്പോർട്സിന് മാത്രമായി പ്രത്യേക സ്റ്റേഡിയം നിർമ്മിക്കാൻ പദ്ധതി

ഡബ്ലിനില്‍ വിന്റര്‍ സ്‌പോര്‍ട്‌സിന് മാത്രമായി പ്രത്യേക സ്റ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതി. ഈ വര്‍ഷം അവസാനത്തോടെ അനുമതിക്കായി സമര്‍പ്പിക്കുന്ന പദ്ധതിയില്‍ 5,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. Cherrywood-ല്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം, സ്‌പോര്‍ട്‌സിന് പുറമെ കണ്‍സേര്‍ട്ടുകള്‍ക്കും വേദിയാകും.  ഡബ്ലിനിലെ ആദ്യ പ്രൊഫഷണല്‍ ഐസ് ഹോക്കി ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടും ഇതാകും. വര്‍ഷം 230 മില്യണ്‍ യൂറോയോളം വരുമാനം ഇവിടെ നിന്നും ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ Prime Arena Holdings കമ്പനി പറയുന്നത്. അയര്‍ലണ്ടിലെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണിതെന്നും അവര്‍ … Read more

സൂപ്പർ ഡാഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഫാ.സിജോ ജോൺ ഉൽഘാടനം ചെയ്തു; ഫിസ്‌ഫറോ -ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററുകൾ വിജയികളായി

ഡബ്ലിൻ: സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ നേതൃത്വത്തിൽ  Poppintree Community Sport Centre-ൽ  വെച്ച് നടന്ന ‘സൂപ്പർ ഡാഡ് ബാഡ്മിന്റൺ’ മത്സരം റീജനങ്ങൾ ഡയറക്ടർ റവ . ഫാ. സിജോ ജോൺ ഉൽഘാടനം ചെയ്തു. റവ . ഫാ സെബാൻ  സെബാസ്റ്റ്യന്‍, റവ. ഫാ. ബൈജു കണ്ണംപിള്ളി, റവ. ഫാ. ജിൻസ് വാളിപ്ലാക്കർ , ഫാ. പ്രിയേഷ് , SMCC ഡബ്ലിൻ റീജണൽ ട്രസ്റ്റി ബെന്നി ജോൺ , ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, … Read more

പിതൃവേദിയുടെ ‘സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരം മാർച്ച് 15-ന്; ആവേശകരമായ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ ‘സൂപ്പർ ഡാഡ് ബാഡ്മിന്റൺ’ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സെക്രട്ടറി ജിത്തു മാത്യു എന്നിവർ അറിയിച്ചു. പിതൃവേദിയുടെ നേതൃത്വത്തിൽ ‘Dad ‘s Badminton’ മത്സരം മാർച്ച് 15-ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ബാലിമമിലെ പോപ്പിൻ്റ് ട്രീ കമ്യൂണിറ്റി സ്പോർഡ്സ് സെൻ്ററിൽ (Poppintree Community Sport Centre, Balbutcher Ln, Ballymun, Dublin) നടക്കും. സീറോ മലബാർ കാത്തലിക് … Read more

2025 സമ്മറിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകൾ അയർലണ്ടിലേക്ക്; ഐറിഷ് ടീമുമായി ഏകദിന, ടി20 മത്സരങ്ങൾ കളിക്കും

അയര്‍ലണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഈ വരുന്ന ഏപ്രില്‍ മുതലുള്ള മാസങ്ങളില്‍ അയര്‍ലണ്ടിന്റെ വനിത, പുരുഷ ക്രിക്കറ്റ് ടീമുകള്‍ അനവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. പാക്കിസ്ഥാനില്‍ നടക്കുന്ന ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ക്വാളിഫയര്‍ മത്സരങ്ങളുടെ ഭാഗമായി ഏപ്രില്‍ 5-ന് ഐറിഷ് വനിതകള്‍ വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമുമായി കൊമ്പുകോര്‍ക്കും. പിന്നീട് ബംഗ്ലാഗേശ്, പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ്, സ്‌കോട്‌ലണ്ട് മുതലായ ടീമുകളുമായും ക്വാളിഫയര്‍ മത്സരങ്ങളുണ്ട്. ഏപ്രിലില്‍ തന്നെ യുഎഇയില്‍ വച്ച് നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ അയര്‍ലണ്ടിന്റെ എ … Read more

യൂറോപ്യൻ ഇൻഡോർ ചാംപ്യൻഷിപ്പിൽ സ്വർണ്ണമടക്കം മൂന്ന് മെഡലുകൾ നേടി അയർലണ്ട്

നെതര്‍ലണ്ട്‌സില്‍ ഇന്നലെ അവസാനിച്ച European Indoor Athletics Championships-ല്‍ മൂന്ന് മെഡലുകളുമായി തിളങ്ങി അയര്‍ലണ്ട്. മാര്‍ച്ച് 6-ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ 3000 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ Sarah Healy സ്വര്‍ണ്ണം നേടി. 8:52:86 എന്ന സമയത്തിലായിരുന്നു Healy-യുടെ ഫിനിഷിങ്. ബ്രിട്ടന്റെ Melissa Courtney-Bryant-മായി കടുത്ത മത്സരം നടത്തിയ Healy ഫിനിഷിങ്ങില്‍ അവരെ കടത്തിവെട്ടുകയായിരുന്നു.   ഇതോടെ ചരിത്രത്തിലാദ്യമായി 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്ന ഐറിഷ് വനിത എന്ന ബഹുമതിയും 24-കാരിയായ Sarah Healy സ്വന്തമാക്കി. … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂർണമെൻറ് ഞായറാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 9 ഞായറാഴ്ച വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെൻറ് അരങ്ങേറുന്നതാണ് . ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റിൽ അയർലണ്ടിലെ പ്രമുഖരായ 15 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 7 മണിയോടു കൂടി അവസാനിക്കും. പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ച വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന … Read more

ചാംപ്യൻസ് ട്രോഫി: കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും (100*) മറ്റു ബാറ്റർമാരുടെ മികച്ച പ്രകടനവും ഇന്ത്യയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തു. പാകിസ്താൻ ഇന്ത്യയ്ക്ക് നൽകിയ 242 റൺസിന്റെ വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43 ഓവറിൽ തന്നെ ഇന്ത്യ മറികടന്നു. വിരാട് കോഹ്ലി തന്റെ കരിയറിലെ 51-ാമത്തെ ഏകദിന സെഞ്ച്വറി നേടി. 111 പന്തുകളിൽ 7 ഫോറുകളും … Read more

ഷീല പാലസ് AMC വിൻ്റർ ഇൻഡോർ പ്രീമിയർ ലീഗ് ഫെബ്രുവരി 23 ഞായറാഴ്ച

2025 ഫെബ്രുവരി 23 ഞായറാഴ്ച , ഡബ്ലിനിലെ പ്രശസ്തമായ Drimnagh ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റിൽ 12 ജനപ്രിയ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ആരാധകർ അത്യധികം ആവേശത്തിൽ ആണ്. രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ടൂർണമെൻ്റ്, അയർലണ്ടിലെമ്പാടുമുള്ള ടീമുകൾ പങ്കെടുക്കുന്ന, എലൈറ്റ് ക്രിക്കറ്റ് പ്രതിഭകളുടെ ഒരു കിടിലൻ പോരാട്ടം പ്രദർശിപ്പിക്കുമെന്ന് ഉറപ്പാണ്. ആവേശകരമായ ഈ ഇൻഡോർ ടൂർണമെൻ്റിനായി 12 ടീമുകൾ 4 പൂളുകൾ ആയി മത്സരിക്കുന്നത് തിങ്കളാഴ്ച നടന്ന ആവേശകരമായ … Read more

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ലെൻസ്റ്റർ ക്രിക്കറ്റ് ടീം ൽ ഇടം നേടി മലയാളി ആദിൽ നൈസാം

മലയാളിയായ ആദിൽ നൈസാം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ക്രിക്കറ്റ് പര്യടനത്തിനുള്ള ലെൻസ്റ്റർ ക്രിക്കറ്റ് ടീമിൽ ഇടം നേടി. ലെൻസ്റ്റർ ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിച്ച്, അണ്ടർ-16 വിഭാഗത്തിൽ ആണ് ആദിൽ കളിക്കുക. ഡബ്ലിൻ ഫീനിക്സ് ക്രിക്കറ്റ് ക്ലബിൽ നിന്ന് ഈ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ആദിൽ. പതിനൊന്ന് അംഗങ്ങളടങ്ങിയ ലെൻസ്റ്റർ ടീം ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ജോഹാനസ്ബർഗിൽ വ്യാഴാഴ്ച ആരംഭിക്കുന്ന പര്യടനത്തിൽ ആകെ അഞ്ച് മത്സരങ്ങളാണ് നടക്കുക. കൂടാതെ, ചൊവ്വാഴ്ച സ്റ്റിറ്റിയൻസ് ടീമിനെതിരെ ഒരു വാം – … Read more

ടെസ്റ്റ്‌ ക്രിക്കെറ്റില്‍ ഹാട്രിക് വിജയത്തോടെ റെക്കോര്‍ഡ്‌ നേട്ടവുമായി അയര്‍ലണ്ട് ടീം; സിംബാബ്‌വെക്കെതിരെ മിന്നും ജയം

അയര്‍ലണ്ട് സ്പിന്നര്‍ മാത്യൂ ഹംഫ്രീസ് കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ബുലാവായോയിൽ സിംബാബ്‌വെക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിൽ  അയര്‍ലണ്ടിന് 63 റണ്‍സിന്‍റെ മിന്നും ജയം. ആറ് വിക്കറ്റ് നേടിയ ഹംഫ്രീസിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ടീമിന് തുടർച്ചയായ മൂന്നാമത്തെ ടെസ്റ്റ് വിജയം നേടിക്കൊടുത്തത്. ഇടം കൈ സ്പിന്നർ ഹംഫ്രീസ് അവസാന ദിവസത്തെ മൂന്ന് വിക്കറ്റുകളിൽ രണ്ടെണ്ണം സ്വന്തമാക്കി. ന്യൂമാൻ ന്യാംഹുരിയെ എൽബിഡബ്ല്യൂ ചെയ്‌തതിന് പിന്നാലെ, മത്സരത്തിലെ ടോപ്പ് സ്കോററായ വെസ്‌ലി മധേവേരെയെ (84) ക്ലീൻ ബൗൾഡ് ചെയ്തു. … Read more