ഡബ്ലിനില്‍ അഞ്ചിടത്തായി 647 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ 350 മില്യണ്‍ യൂറോ വകയിരുത്തി സര്‍ക്കാര്‍. Ballymun, Finglas, Whitehall, Ballybough എന്നിവിടങ്ങളിലാണ് വീടുകള്‍ നിര്‍മ്മിക്കുകയെന്ന് ഭവനവകുപ്പ് മന്ത്രി ജെയിംസ് ബ്രൗണ്‍ പറഞ്ഞു. 2030-ഓടെ 72,000 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി. Delivering Homes, Building Communities എന്നാണ് ഈ പദ്ധതിയുടെ പേര്. പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം 9,000 വീടുകള്‍ നിര്‍മ്മിച്ചിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച അതിവേഗ ‘single-stage approval’ നടപടിയിലൂടെ വളരെ വേഗത്തിലാണ് പ്ലാനിങ് അനുമതി പൂര്‍ത്തിയാക്കിയത്. ലോക്കല്‍ അതോറിറ്റികള്‍ക്ക് വേഗത്തില്‍ പ്ലാനിങ് നടപടികളിലേയ്ക്ക് കടക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
Ballymun-ല്‍ 288 വീടുകള്‍, Finglas-ലെ രണ്ട് സൈറ്റുകളിലായി 187 വീടുകള്‍, Whitehall-ല്‍ 106 വീടുകള്‍, Ballybough-യില്‍ 66 വീടുകള്‍ എന്നിങ്ങനെയാണ് നിര്‍മ്മാണം നടക്കുക.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments