കോഫി ടേബിളുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 5.1 മില്യന്റെ കഞ്ചാവുമായി ഡബ്ലിനിൽ നിർമ്മാണ കമ്പനി ഉടമയും മൂന്ന് ജീവനക്കാരും പിടിയിൽ

By Rose Malayalam Desk

കോഫി ടേബിളുകൾക്കിടയിൽ ഒളിപ്പിച്ച് 5.1 ദശലക്ഷം യൂറോ വിലമതിക്കുന്ന കഞ്ചാവ് കടത്തുന്നതിനിടെ ഡബ്ലിനിലെ ഒരു നിർമ്മാണ കമ്പനി ഉടമയും മൂന്ന് ജീവനക്കാരും പിടിയിൽ. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഒരു കൺസൈൻമെന്റിലാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

സ്ട്രീംവിൽ കൺസ്ട്രക്ഷൻ ഡയറക്ടർ ജോൺ ഷെപ്പേർഡ് (61), കമ്പനി സെക്രട്ടറി ഡെർമോട്ട് ഹോഗൻ (51), ഗ്യാസ് ഫിറ്റർ ആന്റണി ഡാലി (43), ജേസൺ ഗിബ്ബൺസ് (27) എന്നിവരെയാണ് ഒളിപ്പിച്ചു കടത്തുകയായിരുന്ന 255 കിലോഗ്രാം കഞ്ചാവുമായി വ്യാഴാഴ്ച ഡബ്ലിൻ 13-ലെ Donaghmede- ലുള്ള Carndonagh Road- ൽ വച്ചു ഗാർഡ പിടികൂടിയത്.

കാനഡയിലെ ടൊറന്റോയിൽ നിന്ന് അയച്ച ഈ കൺസൈൻമെന്റുമായി ബന്ധപ്പെട്ട് ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് നാല് പുരുഷന്മാരും അറസ്റ്റിലായത്.
ഈ ഓപ്പറേഷനിടെ ഒരു ഗാർഡ വാൻ ഇടിച്ചുതകർത്തു എന്നും ഗാർഡ ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ അറിയിച്ചു.

3,000 യൂറോയ്ക്കും 7,000 യൂറോയ്ക്കും ഇടയിലുള്ള തുക കെട്ടിവെക്കണമെന്നും നിബന്ധനകൾ പാലിക്കാൻ തയ്യാറാകണമെന്നുമുള്ള വ്യവസ്ഥകളിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments