ഡബ്ലിനിലെ ആക്രമണത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

By Rose Malayalam Desk

തിങ്കളാഴ്ച ഡബ്ലിനില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. North Great Charles Street-ല്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനാണ് Mater Misericordiae Hospital-ല്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരു സ്ത്രീയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

ഇദ്ദേഹം ആക്രമണത്തിന് ഇരയാകുന്നതിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 10 തിങ്കളാഴ്ച രാത്രി 10-നും 10.30-നും ഇടയില്‍ ഡബ്ലിന്‍ 1-ലെ North Great Charles Street പ്രദേശത്തുകൂടി കടന്നുപോയ ഏതെങ്കിലും വാഹനത്തിന്റെ ഡാഷ് ക്യാമറില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്:
Mountjoy Garda Station on (01) 666 8600
Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments