ഫ്രിഡ്ജിനോടും സൈബർ ആക്രമണം; പ്രമുഖ സൂപ്പർമാർക്കറ്റിൽ ഉൽപ്പന്നങ്ങൾ നീക്കി

By Rose Malayalam Desk

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിനെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തെത്തുടർന്ന് 13 സ്റ്റോറുകളിൽനിന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ നീക്കം ചെയ്തു. കടകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും നിയന്ത്രിക്കുന്ന സംവിധാനങ്ങളെയാണ് സൈബർ ആക്രമണം ബാധിച്ചത്.ഫ്രിഡ്ജുകളിലെ താപനില നിയന്ത്രണ സംവിധാനങ്ങളിൽ ഉണ്ടായ സുരക്ഷാ പ്രശ്നത്തെത്തുടർന്ന് ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഉൽപ്പന്നങ്ങൾ വിൽപ്പനയിൽനിന്ന് പിൻവലിച്ചത്.

താപനിലയിൽ മാറ്റമുണ്ടായാൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തെയും സുരക്ഷയെയും അത് ബാധിക്കുമെന്നതിനാൽ മുൻകരുതൽ നടപടിയായാണ് നീക്കം. ആക്രമണം അയർലണ്ടിലെ സൂപ്പർ വാലുവിന്റെ വാട്ടർഫോർഡ് , ലുക്കൻ , ബ്ലാഞ്ചരട്സ്ടൗൺ , ബ്രേ ഉൾപ്പെടെ 13 സ്റ്റോറുകളെ സൈബർ ആക്രമണം ബാധിച്ചു എന്നാണ് പ്രാഥമികവിവരം. ബാധിക്കപ്പെട്ട സ്റ്റോറുകളിൽ ഫ്രോസൺ ഭക്ഷണസാധനങ്ങൾക്കും തണുപ്പിൽ സൂക്ഷിക്കേണ്ട ഉൽപ്പന്നങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന സാധാരണ നിലയിൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ.

സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ, സൈബർ ആക്രമണങ്ങൾ ഭക്ഷ്യവിതരണ മേഖലയ്ക്കും വലിയ ഭീഷണിയായി മാറുകയാണെന്ന ആശങ്കയും ഉയരുന്നുണ്ട്.സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരും സ്ഥാപനവും പരിശോധനകൾ തുടരുകയാണ്. അയർലണ്ടിലെ വ്യാപാരമേഖലയെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ സംഭവം.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments