ഇന്ധന പ്രതിസന്ധിക്കിടെ അയർലണ്ടിൽ ഡീസൽ വില കുറഞ്ഞു, പെട്രോൾ വിലയിൽ വർദ്ധനവ്

By Rose Malayalam Desk

ആഗോള ഇന്ധനപ്രതിസന്ധി തുടരുന്നതിനിടെ അയര്‍ലണ്ടില്‍ ജൂണ്‍ മാസത്തില്‍ ഡീസല്‍ വിലയില്‍ ഇടിവ്. അതേസമയം രാജ്യത്തെ പെട്രോള്‍ വില നേരിയ തോതില്‍ വര്‍ദ്ധിച്ചതായും AA Ireland നടത്തിയ പുതിയ സര്‍വേയില്‍ വ്യക്തമായി.

രാജ്യത്തെ ഡീസല്‍ വില നിലവില്‍ ലിറ്ററിന് ശരാശരി 1.88 യൂറോ എന്ന നിലയിലാണ്. മെയ് മാസം ഇത് 1.97 യൂറോ ആയിരുന്നു. 9 സെന്റാണ് കുറഞ്ഞത്.

മറുവശത്ത് പെട്രോളിന് ഈ മാസത്തെ ശരാശരി വില ലിറ്ററിന് 1.84 യൂറോ ആണ്. പോയ മാസം ഇത് 1.82 യൂറോ ആയിരുന്നു. വില 2 സെന്റാണ് വര്‍ദ്ധിച്ചത്.

അതേസമയം ഇലക്ട്രിക് വാഹനം ഓടിക്കുന്നതിനുള്ള ചെലവ് മെയ് മാസത്തെ പോലെ ഈ മാസവും മാറ്റമില്ലാതെ തുടരുകയാണ് എന്ന് സര്‍വേ വ്യക്തമാക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments