സർക്കാർ ഇടപെടൽ ഫലം കണ്ടു; അയർലണ്ടിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു

By Rose Malayalam Desk

സർക്കാർ നടപടികളെ തുടർന്ന് അയർലണ്ടിൽ ഇന്ധന വിലയിൽ കുറവ് സംഭവിച്ചതായി AA Ireland. ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം മെയ്‌ മാസത്തിൽ ഡീസൽ വില ലിറ്ററിന് ശരാശരി 1.97 യൂറോ ആണ്. ഏപ്രിലിലെ ശരാശരി വിലയേക്കാൾ 17 സെന്റ് കുറവാണിത്.

മെയ്‌ മാസത്തിലെ പെട്രോൾ വില ശരാശരി ലിറ്ററിന് 1.82 യൂറോ ആണെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഏപ്രിലിനെ അപേക്ഷിച്ച് 9 സെന്റ് ആണ് കുറവ്.

അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് ചെലവ് മുൻ മാസത്തെ അപേക്ഷിച്ച് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ തുടരുകയാണ്.

സർക്കാർ പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുറഞ്ഞെങ്കിലും വില ഈ വർഷം ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോഴും ഉയർന്ന നിരക്കിൽ തന്നെയാണെന്ന് റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments