അയർലണ്ടിൽ ഉഷ്‌ണതരംഗത്തിന് സമാനമായ ചൂട്; 12 കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

ചൂട് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ 12 കൗണ്ടികളില്‍ ഹൈ ടെംപറേച്ചര്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പകല്‍ സമയത്തെ താപനില 27 ഡിഗ്രിക്ക് മുകളിലും, രാത്രിയില്‍ ഇത് 15 ഡിഗ്രിക്ക് മുകളിലും എത്തുമെന്ന് മുന്നറിയിപ്പില്‍ അധികൃതര്‍ പറയുന്നു.

ഇതെ തുടര്‍ന്ന് Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Wexford, Limerick, Tipperary, Waterford എന്നീ കൗണ്ടികളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ഞായറാഴ്ച രാവിലെ 7 മണി വരെ യെല്ലോ ഹൈ ടെംപറേച്ചര്‍ വാണിങ് പുറപ്പെടുവിക്കുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഉയര്‍ന്ന ചൂട് കാരണം ഉറക്കം ശരിയാകാതിരിക്കുക, ഹീറ്റ് സ്‌ട്രെസ്സ് അനുഭവപ്പെടുക എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും, വെള്ളത്തിന്റെ ഗുണനിലവാരം കുറയുമെന്നും മുന്നറിയിപ്പില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന താപനില അടുത്തയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഉഷ്ണതരംഗത്തിന് സമാനമായ സ്ഥിതിയാണ് നിലവില്‍ രാജ്യത്തുള്ളത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments