രാജ്യത്ത് ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ Carlow, Kildare, Kilkenny, Laois, Longford, Offaly, Westmeath, Cavan, Donegal, Munster, Connacht എന്നീ കൗണ്ടികളില്‍ വെള്ളിയാഴ്ച വരെ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ബുധന്‍) പകല്‍ 12 മണിക്ക് നിലവില്‍ വരുന്ന വാണിങ് വെള്ളിയാഴ്ച രാവിലെ 6 മണി വരെ തുടരും.
ഈ ദിവസങ്ങളില്‍ പകല്‍ സമയം അന്തരീക്ഷ താപനില 27 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കാമെന്ന് മുന്നറിയിപ്പില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. രാത്രിയില്‍ 15 ഡിഗ്രിയിലധികം ചൂടും അനുഭവപ്പെടും.
ചൂട് വര്‍ദ്ധിച്ചത് രാജ്യത്ത് പലയിടത്തും കാട്ടുതീ, വരള്‍ച്ച എന്നിവയ്ക്ക് കാരണമാകാം. ആളുകളുടെ ഉറക്കത്തെയും ചൂട് ബാധിക്കും. ഉയര്‍ന്ന ചൂട് കാരണം ഹീറ്റ് സെട്രെസ്സ് ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഇന്ന് പകല്‍ താപനില 24 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അതേസമയം വ്യാഴാഴാഴ്ച ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും താപനില 24 മുതല്‍ 29 ഡിഗ്രി വരെ ഉയരാം.
വെള്ളിയാഴ്ചയും ചൂടേറിയ കാലാവസ്ഥാ തുടരും. 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments