വാട്ടർഫോർഡിലെ Comeragh Mountains- ൽ തീപിടിത്തം

By Rose Malayalam Desk

വാട്ടർഫോർഡിലെ Comeragh Mountains- ൽ തീപിടിത്തം. ടിപ്പററി, വിക്ക്ലോ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീ ബാധയ്ക്ക് പിന്നാലെയാണ് വാട്ടർഫോർഡിലും തീ പിടിത്തം ഉണ്ടായത്. മലനിരകളിലെ ഗോസ് ചെടികൾക്ക് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്‌. അതേസമയം തീ അടുത്ത കാട്ടു പ്രദേശത്തേയ്ക്ക് പടരുന്നത് തടയാൻ സാധിച്ചിട്ടുണ്ട്.

വാട്ടർഫോർഡ് ഫയർ സർവീസിലെ രണ്ട് യൂണിറ്റുകൾ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു വരികയാണ്. കൂടാതെ ഒരു ഹെലികോപ്റ്ററും സംഭവസ്ഥലത്തുണ്ട്.

പ്രദേശത്ത് വൻതോതിൽ പുക പടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. എവിടെയെങ്കിലും തീ പിടിത്തം കണ്ടാൽ ഉടൻ 112 അല്ലെങ്കിൽ 999 എന്ന നമ്പറിൽ വിളിച്ചു അറിയിക്കണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments