ഡബ്ലിനിൽ ഇസ്ലാമിക് പ്രെയർ ഹാളിന് തീയിട്ടു; ഒരാൾ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിനില്‍ ഇസ്ലാമിക് പ്രെയര്‍ ഹാളിന് തീയിട്ടതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.35-ഓടെയാണ് Faizan E Madinah പ്രെയര്‍ ഹാളില്‍ തീപടര്‍ന്നതായി എമര്‍ജന്‍സി സര്‍വീസസിന് വിവരം ലഭിച്ചത്. നാല് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. പ്രദേശത്ത് നിന്നും മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായും, അന്വേഷണം നടത്തിവരികയാണെന്നും ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments