കൗണ്ടി ടിപ്പററിയിലെ തെക്കന്‍ മലനിരകളിലുണ്ടായ വന്‍ കാട്ടുതീ ആറാം ദിവസവും തുടരുന്നതിനിടെ വിക്ക്‌ലോയിലെ മലനിരകളിലും കാട്ടുതീ ബാധ. വിക്ക്‌ലോയിലെ Glencree-യിലുള്ള ഗോസ് ചെടികള്‍ക്ക് തീപിടിച്ചതായും, സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നുമാണ് ദി നാഷണല്‍ പാര്‍ക്ക്‌സ്, വൈല്‍ഡ് ലൈഫ് സര്‍വീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
തീ വര്‍ദ്ധിച്ചുവരികയാണെന്നും, ആളുകള്‍ പ്രദേശത്തേയ്ക്ക് എത്തുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളുടെ ജനലുകളും, വാതിലുകളും അടച്ചിടുകയും വേണം. അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനം സുഗമമാക്കാനായി പ്രദേശത്തെ ദി മിലിട്ടറി റോഡ് അടച്ചിട്ടിരിക്കുകയാണ്.
അതേസമയം ടിപ്പററിയിലെ Slievenamon മലനിരകളിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ ആറാം ദിവസവും ശ്രമം തുടരുകയാണ്. നിലവില്‍ മലയുടെ വടക്കുകിഴക്കന്‍ പ്രദേശം കേന്ദ്രീകരിച്ചാണ് അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments