കൗണ്ടി ടിപ്പററിയിലെ Slievenamon-ല്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമം തുടരുന്ന അഗ്നിരക്ഷാ ജീവനക്കാരുടെ മുതലുകള്‍ കൊള്ളയടിച്ച് മോഷ്ടാക്കള്‍. ശനിയാഴ്ച രാവിലെയാണ് Cahir Fire Station-ന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ കാറുകള്‍, വാനുകള്‍, ജീപ്പുകള്‍ എന്നിവ മോഷ്ടാക്കള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. കഴിഞ്ഞ അഞ്ചിലേറെ ദിവസങ്ങളായി പ്രദേശത്തെ തീയണയ്ക്കാന്‍ ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജീവനക്കാര്‍ ദിവസേന ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടക്കമുള്ളവ മോഷണം പോയിട്ടുണ്ട്. ചില വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു.
സംഭവത്തെ പ്രവൃത്തിയെ അപലപിച്ച Cahir-ലെ സ്വതന്ത്ര കൗണ്‍സിലറായ Máirín McGrath, മോഷ്ടാക്കളെ ‘സ്വാര്‍ത്ഥരായ നീചര്‍’ എന്ന് വിശേഷിപ്പിച്ചു.
സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 12.30-നും 1.30-നും ഇടയില്‍ Barrack Street, Cahir പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് സാക്ഷികളായിട്ടുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. പ്രദേശത്തുകൂടി യാത്ര ചെയ്തിരുന്നവരുടെ വാഹനങ്ങളുടെ ഡാഷ് ക്യാമറയിലും മോഷ്ടാക്കളുടം ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.
മോഷണം നേരിട്ട അഗ്നിരക്ഷാ ജീവനക്കാരെ സഹായിക്കാനായി ഒരു ഗോഫണ്ട്മി കാംപെയിനും ആരംഭിച്ചിട്ടുണ്ട്:
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments