മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ഇവി ചാർജ്ജ് ചെയ്യാം; ഡബ്ലിനിൽ പുതുതായി മൾട്ടി ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

By Rose Malayalam Desk

രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഡബ്ലിനില്‍ പുതുതായി EZO, eir എന്നിവ സംയുക്തമായി പ്രവര്‍ത്തിപ്പിക്കുന്ന ഹൈ സ്പീഡ് ചാര്‍ജ്ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡബ്ലിനിലെ Walkinstown-ലാണ് പുതിയ ചാര്‍ജ്ജിങ് സ്റ്റേഷന്‍. ഇത്തരം 50 കേന്ദ്രങ്ങള്‍ രാജ്യമെമ്പാടുമായി ആരംഭിക്കാനാണ് പദ്ധതി.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 196,000-ഓളം ഇവികളാണ് അയര്‍ലണ്ടില്‍ ഇപ്പോഴുള്ളത്. ഈയിടെ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ പെട്രോള്‍, ഡീസല്‍ കാര്‍ വില്‍പ്പനയെ മറികടക്കുകയും ചെയ്തത് വരുംനാളുകള്‍ ഇവികളുടേതാണെന്ന് വ്യക്തമാക്കുന്നതാണ്.

സ്പീഡ് ചാര്‍ജ്ജിങ് കൂടി ഉള്ള രീതിയിലുള്ള പുതിയ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ വളര്‍ന്നുവരുന്ന ഇവി മേഖലയ്ക്ക് വലിയ രീതിയില്‍ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ. സാധാരണയായുള്ള സിംഗിള്‍ പോയിന്റ് ചാര്‍ജ്ജിങ്ങിന് പകരം ഒരിടത്ത് തന്നെ കൂടുതല്‍ കപ്പാസിറ്റിയോടു കൂടിയ മള്‍ട്ടിപ്പിള്‍ ഫാസ്റ്റ് ചാര്‍ജ്ജറുകളാണ് ഇവിടെയുള്ളത്. ഇത് വാഹനം ചാര്‍ജ്ജ് ചെയ്യാനുള്ള കാത്തിരിപ്പ് സമയവും ഗണ്യമായി കുറയ്ക്കും.

മുമ്പ് eir പബ്ലിക് ടെലിഫോണ്‍ ബൂത്തുകളാക്കിയിരുന്ന ഇടങ്ങളാണ് നിലവില്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകളാക്കി മാറ്റുന്നത്. Walkinstown-ലെ സ്റ്റേഷനില്‍ 200 കിലോവാട്ട് ശേഷിയുള്ള മൂന്ന് അള്‍ട്രാഫാസ്റ്റ് ചാര്‍ജ്ജറുകളാണ് ഉള്ളത്. മിനിറ്റുകള്‍ക്കുള്ളില്‍ ഇവിടെ നിന്നും വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments