ടേസറുകളുടെ ഉപയോഗം ലിമറിക്കിലേയ്ക്ക് കൂടി വ്യാപിപ്പിച്ച് ഗാര്‍ഡ. ഇന്നുമുതലാണ് ലിമറിക്കിലെ Henry Street സ്‌റ്റേഷനിലുള്ള ഏതാനും ഗാര്‍ഡകള്‍ക്ക് കൂടി പരീക്ഷണാടിസ്ഥാനത്തില്‍ ടേസറുകള്‍ നല്‍കുക. ബോഡി ക്യാമറ ഉള്ള ഗാര്‍ഡകള്‍ക്ക് മാത്രമാണ് ഇവ നല്‍കുക.
കഴിഞ്ഞ ഡിസംബറിലാണ് ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലെ Store Street, Pearse Street, Kevin Street സ്‌റ്റേഷനുകളിലെ ഗാര്‍ഡകള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ഷോക്ക് സൃഷ്ടിക്കുന്ന ടേസറുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.
ലിമറിക്കിലേയ്ക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചതോടെ രാജ്യത്ത് ഏകദേശം 200 ഗാര്‍ഡകള്‍ക്കാണ് നിലവില്‍ ടേസറുകള്‍ ഉപയോഗിക്കാന്‍ ട്രെയിനിങ് നല്‍കിയിട്ടുള്ളത്. മൂന്ന് ദിവസത്തെ ടേസര്‍ ട്രെയിനിങ് കോഴ്‌സാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ മുതല്‍ ഇതുവരെ 18 തവണയാണ് ഗാര്‍ഡ ടേസറുകള്‍ ഉപയോഗിച്ചിട്ടുള്ളത്. അക്രമസംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ടേസറുകള്‍ സഹായിക്കുന്നതായാണ് ഗാര്‍ഡ വക്താവ് പറയുന്നത്. ഗാര്‍ഡയിലാകമാനം ടേസര്‍ പ്രായോഗികമാക്കുന്നതിന് മുമ്പായി വലിയ രീതിയിലുള്ള വിശകലനം നടത്തുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ശേഷം എല്ലാ ഗാര്‍ഡകള്‍ക്കും ടേസറുകള്‍ നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേയ്ക്ക് തങ്ങള്‍ എത്തിയേക്കുമെന്നും ഡിസംബറില്‍ പദ്ധതി പ്രഖ്യാപനത്തിനിടെ ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി വ്യക്തമാക്കിയിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments