അതിര്‍ത്തി പ്രദേശത്ത് കാറില്‍ ബോംബുമായി വിദ്യാര്‍ത്ഥി പിടിയില്‍. നിയമവിദ്യാര്‍ത്ഥിയായ Isobella Perrie Sullivan എന്ന 25-കാരിയാണ് Carrickmacross-ന്റെ തെക്കന്‍ പ്രദേശത്തുവച്ച് ബുധനാഴ്ച ഉച്ചയോടെ പിടിക്കപ്പെട്ടത്. ബോംബുമായി പോകുകയായിരുന്ന കാര്‍ ഓടിച്ചിരുന്നത് ഇവരാണ്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.
കൗണ്ടി കില്‍ഡെയറിലെ Abbeylands Park സ്വദേശിയാണ് അറസ്റ്റിലായ ഇസബെല്ല. കാറിന്റെ സീറ്റിനടുത്തായി ഒരു ബാഗിലാണ് സ്‌ഫോടകവസ്തുവായ സെംറ്റക്‌സ്, ഡിറ്റണേറ്റര്‍ എന്നിവ ഉണ്ടായിരുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വിമതരുടെ ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത് കൊണ്ടുപോയിരുന്നതെന്നാണ് നിഗമനം.
അതേസമയം ഈ ബാഗുമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്താന്‍ മാത്രമാണ് ഇസബെല്ലയോട് പറഞ്ഞിരുന്നതെന്നും, ബാഗില്‍ എന്താണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ജഡ്ജ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെയും പിന്നീട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments