ഇന്നലെ നടന്ന ഗോള്‍വേ വെസ്റ്റ്, ഡബ്ലിന്‍ സെന്‍ട്രല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഓരോ മണ്ഡലത്തിലും രേഖപ്പെടുത്തിയത് 50 ശതമാനത്തിനടുത്ത് പോളിങ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണിക്കാണ് അവസാനിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വിജയികള്‍ ആരെന്നറിയാം.
ലേബര്‍ പാര്‍ട്ടിയുടെ കാതറിന്‍ കോനലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗോള്‍വേ വെസ്റ്റില്‍ സീറ്റ് ഒഴിവ് വന്നത്. മുന്‍ ധനമന്ത്രി പാസ്‌കല്‍ ഡോണഹോ, വേള്‍ഡ് ബാങ്കില്‍ ഉന്നത സ്ഥാനം ഏറ്റെടുക്കാന്‍ രാജിവച്ചതോടെ ഡബ്ലിന്‍ സെന്‍ട്രലിലും സീറ്റ് ഒഴിവ് വരികയായിരുന്നു.
ഗോള്‍വേ വെസ്റ്റിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ 9 മണിക്ക് ഗോള്‍വേ ലോണ്‍ ടെന്നിസ് ക്ലബ്ബില്‍ ആരംഭിക്കും. 17 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടിയത്.
ഡബ്ലിന്‍ സെന്‍ട്രലില്‍ 14 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇവിടെ രാവിലെ 9 മണിക്ക് RDS-ല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments