രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, ഫിനഗേല്‍ എന്നിവയുടെ പിന്തുണയില്‍ വര്‍ദ്ധനവ് സംഭവിച്ചതായി ഏറ്റവും പുതിയ Sunday Independent – Ireland Thinks സര്‍വേ ഫലം. മുന്‍ സര്‍വേയെ അപേക്ഷിച്ച് മൂന്ന് പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ച സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 12% ജനപിന്തുണയുമായി ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച നിലയിലാണ്. ഡബ്ലിന്‍ സെന്‍ട്രല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് പാര്‍ട്ടിക്ക് പിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്.
ഭരണകക്ഷികളിലൊന്നായ ഫിനഗേലിന്റെ പിന്തുണ രണ്ട് പോയിന്റ് വര്‍ദ്ധിച്ച് 19% ആയിട്ടുണ്ട്. ഗോള്‍വേ വെസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ഫിനഗേലിന്റെ ഷോണ്‍ കൈല്‍ ആണ് വിജയിച്ചത്.
20% ജനപിന്തുണയോടെ പ്രധാന പ്രതിപക്ഷമായ ഷിന്‍ ഫെയ്ന്‍ ആണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായി നിലനില്‍ക്കുന്നത്. എന്നാല്‍ മുന്‍ സര്‍വേയെക്കാള്‍ 2 പോയിന്റ് കുറവാണിത്.
മറ്റൊരു ഭരണകക്ഷിയായ ഫിയനാ ഫാളിന്റെ പിന്തുണ ഒരു പോയിന്റ് കുറഞ്ഞ് 16% ആയിട്ടുണ്ട്.
ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ട് 9%, Aontu 6%, ലേബര്‍ പാര്‍ട്ടി 3%, ഗ്രീന്‍ പാര്‍ട്ടി 3%, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് 2% എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികള്‍ക്കുള്ള ജനപിന്തുണ. സ്വതന്ത്രര്‍, മറ്റുള്ളവര്‍ എന്നിവരെ 10% ജനങ്ങളും പിന്തുണയ്ക്കുന്നു.
ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തെല്ലാം?
ഭവനപ്രതിസന്ധിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്ങ്ങൡലൊന്ന് എന്ന് സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ EU Migration and Asylum Pact അവതരിപ്പിക്കുന്നതിനാല്‍ കുടിയേറ്റം സംബന്ധിച്ച ആശങ്കയും ശക്തമായിട്ടുണ്ട്.
മന്ത്രിമാരില്‍ മികച്ചതാര്?
സര്‍ക്കാരിലെ മന്ത്രിമാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതാരെന്ന ചോദ്യത്തിന് 22% പിന്തുണയുമായി നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാനാണ് മുന്നിലെത്തിയത്. 11% പിന്തുണയോടെ ആരോഗ്യമന്ത്രി ജെന്നിഫര്‍ കരോള്‍ മക്‌നെയില്‍ രണ്ടാമതെത്തി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments