ഡബ്ലിന്‍ സെന്‍ട്രല്‍ ഉപതെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് സ്ഥാനാര്‍ത്ഥി ഡാനിയല്‍ എന്നിസിന് വിജയം. മുന്‍ ധനമന്ത്രിയായ പാസ്‌കല്‍ ഡോണഹോ വേള്‍ഡ് ബാങ്കില്‍ ചീഫ് നോളജ് ഓഫീസര്‍ പദവി ഏറ്റെടുക്കാനായി രാജിവച്ചതോടെയാണ് ഡബ്ലിന്‍ സെന്‍ട്രലില്‍ ടിഡി സീറ്റ് ഒഴിവ് വന്നത്.
തന്റെ വിജയം വലിയ സന്തോഷം പകരുന്നതാണെന്ന് എന്നിസും, പാര്‍ട്ടിക്ക് ഇത് മഹത്തായ ദിനമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവ് ഹോളി കെയ്ന്‍സും പ്രതികരിച്ചു. ജനങ്ങളെ ‘കേട്ടത്’ കൊണ്ടാണ് തങ്ങള്‍ വിജയിച്ചതെന്ന് പറഞ്ഞ എന്നിസ്, തങ്ങള്‍ തങ്ങളുടെ രാഷ്ട്രീയം വളച്ചൊടിക്കാത്തത് വിജയത്തിന് കാരണമായെന്നും കൂട്ടിച്ചേര്‍ത്തു. സംശുദ്ധിയുടെയും, പ്രതീക്ഷയുടെയും, ഉള്‍ക്കൊള്ളലിന്റെയും രാഷ്ട്രീയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും, ജനങ്ങളും അതാണ് ആഗ്രഹിക്കുന്നതെന്നും എന്നിസ് പറഞ്ഞു.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഷിന്‍ ഫെയ്‌നിന്റെ ജാനിസ് ബോയ്‌ലന്‍ ആണ് വോട്ടെണ്ണലില്‍ രണ്ടാമതെത്തിയത്. പ്രതിപക്ഷ നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡ് പ്രതിനിധീകരിക്കുന്ന മണ്ഡലവുമാണ് ഡബ്ലിന്‍ സെന്‍ട്രല്‍.
മണ്ഡലത്തിലെ ഫിയനാ ഫാള്‍ സ്ഥാനാര്‍ത്ഥിയായ ജോണ്‍ സ്റ്റീഫന്‍സ് രണ്ടാം റൗണ്ട് വോട്ടെണ്ണലില്‍ തന്നെ പുറത്തായിരുന്നു. ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കുമെന്ന് പാര്‍ട്ടി നാതാവും, പ്രധാനമമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു.
ഇവിടെ സ്വതന്ത്രനായി മത്സരിച്ച മാഫിയ തലവനെന്ന് വിശേഷണമുള്ള ജെറി ഹച്ച്, ഏഴാം റൗണ്ടിലാണ് പുറത്തായത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments