യൂറോപ്പിൽ വൈദ്യുതിവില ഏറ്റവുമധികമുള്ള എട്ടാമത്തെ രാജ്യം അയർലണ്ട് ആയിരുന്നു എന്ന് റിപ്പോർട്ട്; വില ഇനിയും ഉയർന്നേക്കാമെന്നും മുന്നറിയിപ്പ്

By Rose Malayalam Desk

2024-ല്‍ അയര്‍ലണ്ടിലെ വൈദ്യുതിനിരക്ക് യൂറോപ്പിലെ ഏറ്റവുമുയര്‍ന്ന എട്ടാമത്തേതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അവതരിപ്പിച്ച വാറ്റ് കുറയ്ക്കല്‍, എനര്‍ജി ക്രെഡിറ്റുകള്‍ എന്നിവ ഇല്ലായിരുന്നെങ്കില്‍ വില ഇനിയും ഉയരുമായിരുന്നുവെന്നും Economic and Social Research Institute (ESRI)-ന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം ഭാവിയില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വൈദ്യുതിമേഖലയെ നിയന്ത്രിക്കുന്ന Commission for Regulation of Utilities-ന്റെ പ്രവചനം, 2029-ലും 2030-ലും വാര്‍ഷിക വൈദ്യുതിനിരക്ക് 59 യൂറോയ്ക്കും 106 യൂറോയ്ക്കും ഇടയില്‍ വര്‍ദ്ധിക്കും എന്നാണ് പറയുന്നത്. ഈയിടെ ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നുവെങ്കിലും വൈദ്യുതിക്ക് ഇത്തരത്തില്‍ വര്‍ദ്ധന ഉണ്ടായിരുന്നില്ല.

അയര്‍ലണ്ട് ഇപ്പോഴും വൈദ്യുതിനിര്‍മ്മാണത്തിനായി പ്രകൃതിവാതകങ്ങളെ ഉപയോഗിക്കുന്നത് തെറ്റായ രീതിയാണെന്നും ESRI വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പുനരുപയോഗിക്കാന്‍ സാധിക്കാത്ത ഇന്ധനങ്ങളുപയോഗിച്ച് വൈദ്യുതിനിര്‍മ്മാണം നടത്തുന്നത് വില വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും, പകരമായി പുനരുപയോഗസാധ്യമായ ഇന്ധനങ്ങളെ ആശ്രയിക്കണമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments