സംഘടിത കുറ്റവാളികളെ ലക്ഷ്യമിട്ട് ഗാർഡയുടെ പ്രത്യേക ഓപ്പറേഷൻ; 40,000 യൂറോ വിലവരുന്ന മയക്കുമരുന്ന്, പണം, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

By Rose Malayalam Desk

സംഘടിതകുറ്റവാളികളെയും, കള്ളപ്പണ ഇടപാടുകാരെയും ലക്ഷ്യമിട്ട് ഗാര്‍ഡ നടത്തിയ പ്രത്യേക അന്വേഷണത്തില്‍ ഡോണിഗാളില്‍ ഒരാള്‍ പിടിയില്‍. മയക്കുമരുന്ന് ഇടപാടുകള്‍ അടക്കം നടത്തിവരുന്ന കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് ഡോണിഗാള്‍, സ്ലൈഗോ, മൊണാന്‍, ലീഷ് എന്നിവിടങ്ങളിലാണ് ഗാര്‍ഡ ഓപ്പറേഷന്‍ നടന്നത്.

ഡോണിഗാളില്‍ നിന്നും 30-ലേറെ പ്രായമുള്ള ഒരാളെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഓപ്പറേഷനിടെ 26,000 യൂറോ, 12,000 സ്റ്റെര്‍ലിങ് എന്നിവയും 40,000 യൂറോയോളം വിലവരുന്ന കൊക്കെയ്ന്‍, കഞ്ചാവ്, അനധികൃത മരുന്നുകള്‍ എന്നിവയും ഗാര്‍ഡ പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ഏതാനും മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments