കില്‍ഡെയറില്‍ രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും, 39 വെടിയുണ്ടകളുമായി ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന ഒരു സ്‌ക്രാംബ്ലര്‍ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് മെയ്‌നൂത്തിലെ റോയല്‍ കനാല്‍ വേയില്‍ വിവിധ ഗാര്‍ഡ ഏജന്‍സികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് പ്രതി സഞ്ചരിക്കുകയായിരുന്ന സ്‌ക്രാംബ്ലര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് ഇയാളില്‍ നിന്നും തോക്കുകളും, തിരകളും കണ്ടെടുക്കുകയായിരുന്നു.
പിടിച്ചെടുത്ത ആയുധങ്ങള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments