ബുധനാഴ്ച കൗണ്ടി ലിമെറിക്കിലെ Annacotty- യിലും പരിസരത്തുമായി ഗാർഡ നടത്തിയ പരിശോധനയിൽ 643,000 യൂറോയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിനെത്തുടർന്ന് ഒരാൾ അറസ്റ്റിൽ. പ്രദേശത്തെ ഒരു വീട്ടിൽ നടത്തിയ തിരച്ചിലിനെത്തുടർന്ന്, 470,000 യൂറോ വിലമതിക്കുന്ന കഞ്ചാവും, ഏകദേശം 140,000 യൂറോ വിപണിവിലവരുന്ന കൊക്കെയ്നും, 33,000 യൂറോയിലധികം വിലമതിക്കുന്ന പ്രിസ്ക്രിപ്ഷൻ ഗുളികകളുമാണ് ഗാർഡ കണ്ടെടുത്തത്. മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്ന മറ്റ് ചില വസ്തുക്കളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ മുപ്പതുകളിൽ പ്രായമുള്ള ഒരു പുരുഷനാണ് പിടിയിലായത്. 1996-ലെ ക്രിമിനൽ ജസ്റ്റിസ് (ഡ്രഗ് ട്രാഫിക്കിംഗ്) ആക്ട് സെക്ഷൻ 2 പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത എല്ലാ മയക്കുമരുന്നുകളും പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് അയർലണ്ടിലേക്ക് (FSI) അയക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments