ഇന്ധന പ്രതിഷേധങ്ങൾക്കിടെ രാഷ്ട്രീയക്കാരനെ ഭീഷണിപ്പെടുത്തി; ചെറുപ്പക്കാരൻ അറസ്റ്റിൽ

By Rose Malayalam Desk

രാജ്യത്തെ ഇന്ധന പ്രതിഷേധങ്ങൾക്കിടെ ഒരു രാഷ്ട്രീയക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ചെറുപ്പക്കാരൻ അറസ്റ്റിൽ. ജനപ്രതിനിധിക്കെതിരെ ഇന്ധന പ്രതിഷേധങ്ങളുമായോ ഉപരോധങ്ങളുമായോ ബന്ധപ്പെട്ട് ഭീഷണി മുഴക്കിയതിന് രാജ്യത്തിന്റെ തെക്കൻ ഭാഗത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗാർഡ അറിയിച്ചു.

നോൺ ഫേറ്റൽ ഒഫൻസസ് എഗെയ്ൻസ്റ്റ് ദി പേഴ്സൺ ആക്ട് 1997, സെക്ഷൻ 5 പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കേസെടുക്കാതെ വിട്ടയച്ചതായും ഗാർഡ പറഞ്ഞു.

ഇന്ധനവില പ്രതിഷേധത്തിനിടെ നേരത്തെയും നിരവധി അറസ്റ്റുകൾ നടന്നിരുന്നു. കൗണ്ടി കോർക്കിലെ വൈറ്റ്ഗേറ്റ് ഓയിൽ റിഫൈനറിക്ക് മുന്നിൽ നടന്ന സംഘർഷത്തിനിടെ ഗാർഡ പെപ്പർ സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. അതേസമയം
പ്രതിഷേധത്തിനിടെ ട്രക്ക് ഡ്രൈവർമാർക്കെതിരെ ഭീഷണി മുഴക്കിയതായി ആരോപണം ഉയർന്നതിനെതുടർന്ന് ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments