നോര്‍ത്ത് കൗണ്ടി ഡബ്ലിനിലെ Skerries-ല്‍ ആള്‍ക്കൂട്ടത്തിന് നേരെ കാറോടിച്ചു കയറ്റിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി 9.45-ഓടെയാണ് പ്രദേശത്തുണ്ടായ ഒരു സംഘര്‍ഷത്തിനിടെ കൂടിനിന്നിരുന്ന ആളുകള്‍ക്കിടയിലേയ്ക്ക് കാറോടിച്ചു കയറ്റിയത്. സംഭവത്തില്‍ മൂന്ന് കൗമാരക്കാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഞായറാഴ്ചയാണ് 20-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായത്. ഇയാള്‍ക്ക് മേല്‍ Criminal Justice Act 1984 സെക്ഷന്‍ 4 പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments