ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ നടന്ന ആക്രമണത്തില്‍ കൗമാരക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ Tolka Valley Road-ല്‍ വച്ചാണ് സംഭവം. ഗുരുതര പരിക്കുകളോടെ കൗമാരക്കാരന്‍ ഡബ്ലിന്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ പറ്റി എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മെയ് 24 ഞായറാഴ്ച വൈകിട്ട് 3 മണിക്കും 4 മണിക്കും ഇടയില്‍ Tolka Valley Road-ലും പരിസരപ്രദേശത്തും സഞ്ചരിച്ച ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയിയിലോ, ഫോണ്‍ ക്യാമറയിലോ അക്രമദൃശ്യങ്ങളോ, സംശയാസ്പദമായ മറ്റ് ദൃശ്യങ്ങളോ പതിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറഞ്ഞിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Finglas Garda Station on 01 666 7500
Garda Confidential Line on 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments