Co Meath-ലെ Duleek-ല്‍ നടന്ന ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച പകല്‍ 11.10-ഓടെ Abbey Road-ല്‍ വച്ചാണ് 20-ലേറെ പ്രായമുള്ള സ്ത്രീക്ക് നേരെ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ Drogheda-യിലെ Our Lady of Lourdes Hospital-ല്‍ ചികിത്സയിലാണ്.
സംഭവത്തിന് സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടാന്‍ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജൂലൈ 17 രാവിലെ 10.30-നും 11.30-നും ഇടയില്‍ Co. Meath-ലെ Duleek-ലുള്ള Abbey Road പ്രദേശത്ത് ഉണ്ടായിരുന്നവരോ, അതുവഴി വാഹനത്തില്‍ യാത്ര ചെയ്തിരുന്നവരോ ആക്രമണം കണ്ടിട്ടുണ്ടെങ്കിലോ, ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറ, ഡാഷ് ക്യാമറ എന്നിവയില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലോ ഉടന്‍ തന്നെ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Ashbourne Garda Station on (01) 8010600
Garda Confidential Line on 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments