കോര്‍ക്കിലെ വീട്ടില്‍ സ്‌ഫോടകവസ്തു വച്ച് ആക്രമണത്തിന് പദ്ധതിയിട്ട സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ചയാണ് Bandon-ലെ ഒരു വീട്ടില്‍ നിന്നും സ്‌ഫോടകവസ്തു കണ്ടെടുത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.50-നും 3.30-നും ഇടയില്‍ Laurel Walk, Allen Square, North Main Street, Dunmanway road പ്രദേശങ്ങളില്‍ വച്ച് സംശയാസ്പദമായി എന്തെങ്കിലും കണ്ടിട്ടുള്ളവര്‍ ഗാര്‍ഡയുമായി ബന്ധപ്പെടണം. ഇതിന്റെ മൊബൈല്‍ ക്യാമറ, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ അത് ഗാര്‍ഡയ്ക്ക് കൈമാറേണ്ടതാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments