അയർലണ്ടിൽ വിരമിക്കൽ പ്രായം 66 ആക്കിയത് ഇന്ന് മുതൽ നിലവിൽ വന്നു

By Rose Malayalam Desk

അയര്‍ലണ്ടില്‍ ജോലിയില്‍ നിന്നും വിരമിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 66 വയസ് ആക്കിയത് ഇന്ന് മുതല്‍ നിലവില്‍ വന്നു. പുതിയ നിയമം നടപ്പിലായതോടെ നേരത്തെ 66 വയസിന് മുമ്പ് റിട്ടയര്‍ ചെയ്യാനിരുന്നവര്‍, 66 വയസ് വരെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അക്കാര്യം തൊഴില്‍ദാതാവിനെ അറിയിക്കേണ്ടതുണ്ട്. താന്‍ റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്ന് രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്.

ഇതോടെ 66 വയസിന് മുമ്പ് റിട്ടയര്‍ ചെയ്യാനായി ഇനിമുതല്‍ തൊഴില്‍ദാതാവിന് തൊഴിലാളിയെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല എന്നതും പ്രത്യേകതയാണ്. അല്ലെങ്കില്‍ അതിന് തക്കതായ കാരണം വ്യക്തമാക്കേണ്ടതുണ്ട്. ഈ കാരണം ഒരു മാസം മുമ്പ് രേഖാമൂലം തൊഴിലാളിയെ അറിയിക്കേണ്ടതുമുണ്ട്.

റിട്ടയര്‍മെന്റ് സംബന്ധിച്ച കൂടുതല്‍ സഹായങ്ങള്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ നിന്നും ലഭ്യമാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments