വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ അമിതമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ രോഗികള്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളോ, സംവിധാനങ്ങളോ തേടണമെന്ന അഭ്യര്‍ത്ഥനയുമായി HSE. നിലവില്‍ വളരെയധികം രോഗികള്‍ ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്നതായും, ഇതില്‍ പലരെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കേണ്ടിവരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇക്കാരണത്താല്‍ പതിവ് സന്ദര്‍ശനത്തിനായും, അടിയന്തരമല്ലാത്ത രോഗങ്ങള്‍ക്കായും വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സമയം ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നേക്കാം. നിലവില്‍ ആശുപത്രിയിലെ എല്ലാ ബെഡ്ഡുകളിലും രോഗികളുണ്ട്. ഈ സാഹചര്യത്തില്‍ രോഗികള്‍ മറ്റ് ജിപിമാര്‍, ഫാര്‍മസിസ്റ്റുകള്‍ മുതലായവരെ സമീപിക്കാനാണ് HSE അഭ്യര്‍ത്ഥിക്കുന്നത്. അതേസമയം അടിയന്തര ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്താമെന്നും HSE വ്യക്തമാക്കി.
അമിതമായ തിരക്ക് കാരണം കാത്തിരിപ്പ് സമയം കൂടുന്നത് അടക്കമുള്ള അസൗകര്യങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നതായും HSE അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments