HSE-ക്ക് നേരെ വീണ്ടും സൈബർ ആക്രമണം; കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായി

By Rose Malayalam Desk

അയർലണ്ടിലെ ആരോഗ്യ മേഖലയിലുടനീളമുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾ സൈബർ അക്രമണത്തെ തുടർന്ന് മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. ഇന്നലെ ഉച്ചതിരിഞ്ഞ് എച്ച്എസ്ഇയുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയാണ് സൈബർ അക്രമണത്തിന് ഇരയായത്. എന്നാൽ പിന്നീട് പ്രവർത്തനം സാധാരണ നിലയിലായെന്നും എച്ച്എസ്ഇ അറിയിച്ചു.

അതേസമയം നെറ്റ്‌വർക്ക് തകരാറിലായത് സൈബർ സുരക്ഷാ പ്രശ്നം മൂലമാണെന്ന വാദം എച്ച്എസ്ഇ വക്താവ് നിഷേധിച്ചു.

“ഇന്ന് ഉച്ചതിരിഞ്ഞ് എച്ച്എസ്ഇ ഇന്റർനെറ്റ് ട്രാഫിക്കിനെ ബാധിച്ച ഒരു സാങ്കേതിക പ്രശ്നമുണ്ടായി. ഈ സാങ്കേതിക പ്രശ്നത്തിന്റെ ഫലമായി, നിരവധി ദേശീയ ഐടി, ടെലിഫോൺ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം കുറച്ച് മണിക്കൂറുകളോളം പരിമിതപ്പെടുകയോ ഇല്ലാതാവുകയോ ചെയ്തു,” എച്ച്എസ്ഇ പറഞ്ഞു.

ഇതൊരു നെറ്റ്‌വർക്കിംഗ് പ്രശ്നമായിരുന്നു എന്നും അല്ലാതെ സൈബർ സുരക്ഷാ പ്രശ്നങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നുമാണ് എച്ച്എസ്ഇ പറയുന്നത്.

തടസ്സം നേരിട്ട സമയത്ത് തങ്ങളുടെ ഇമെയിലോ ഇന്റർനെറ്റോ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് എച്ച്എസ്ഇയുടെ വിവിധ മേഖലകളിലെ ജീവനക്കാർ റിപ്പോർട്ട് ചെയ്തു.
എച്ച്എസ്ഇയെ നേരിട്ടല്ല ലക്ഷ്യമിട്ടതെന്നും, എന്നാൽ ഒരു മൂന്നാം കക്ഷിക്ക് നേരെയുണ്ടായ സൈബർ ആക്രമണം ഇതിനെ ബാധിക്കുകയായിരുന്നുവെന്നുമാണ് വിവരം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments