നിയമവിരുദ്ധ കീടനാശിനി സാന്നിദ്ധ്യം; Biona Organic Organic Himalayan Basmati Brown Rice-ന്റെ ഒരു ബാച്ച് വിപണിയിൽ നിന്നും തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി അധികൃതർ

By Rose Malayalam Desk

നിയമവിരുദ്ധമായ കീടനാശിനി ഉപയോഗിച്ചതിന്റെ പേരില്‍ Biona Organic Organic Himalayan Basmati Brown Rice-ന്റെ 500 ഗ്രാം പാക്കറ്റുകള്‍ വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). കീടനാശിനിയായ എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിദ്ധ്യമാണ് ഈ അരിയില്‍ കണ്ടെത്തിയത്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ചില രാജ്യങ്ങളില്‍ ഈ കീടനാശിനി അനുവദനീയമാണെങ്കിലും ഇയുവില്‍ ഇതിന്റെ ഉപയോഗം നിയമവിരുദ്ധമാണ്.

ഒരു തവണ ശരീരത്തിലെത്തിയാല്‍ ദോഷം ചെയ്യില്ലെങ്കിലും സ്ഥിരമായി എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. പ്രത്യുല്‍പ്പാദനം, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം എന്നിവയെയും ഇത് മോശമായി ബാധിക്കും.

ബാധിക്കപ്പെട്ട ബാച്ചിന്റെ വിവരങ്ങള്‍ താഴെ:
Product Identification: Biona Organic Organic Himalayan Basmati Brown Rice; pack size: 500g
Batch Code: 24022025; best-before date: 24.08.2026

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments