കുട്ടികൾക്ക് ‘സ്ലഷി ഡ്രിങ്ക്സ്’ വാങ്ങി നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിയുക

By Rose Malayalam Desk

‘സ്ലഷി ഡ്രിങ്ക്‌സ്’ 10 വയസില്‍ താഴെയുള്ള കുട്ടികല്‍ക്ക് നല്‍കുന്നത് ദോഷകരമാണെന്ന് മുന്നറിയിപ്പ് നല്‍കി Food Safety Authority of Ireland (FSAI). ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ലഷി പോലുള്ള ഡ്രിങ്ക്‌സുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത് പരിഗണിച്ചാണ് മുന്നറിയിപ്പ്. സ്ലഷി പോലെ ഗ്ലിസറോള്‍ അടങ്ങിയ ഐസ് ഡ്രിങ്കുകള്‍, കുട്ടികളില്‍ തലവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി മുതലായവയ്ക്ക് കാരണമാകുമെന്ന് FSAI മുന്നറിയിപ്പില്‍ പറയുന്നു.

നേരത്തെ നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്ലഷി ഡ്രിങ്ക്‌സ് നല്‍കരുതെന്നായിരുന്നു FSAI മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നതെങ്കിലും, യൂറോപ്യന്‍ നിര്‍ദ്ദേശപ്രകാരമാണ് മുന്നറിയിപ്പ് 10 വയസ് വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചിരിക്കുന്നത്.

പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ഉപയോഗിക്കുന്ന ഗ്ലിസറോള്‍ ഇയു അംഗീകാരമുള്ളതാണ്. പാനീയങ്ങള്‍ക്ക് വഴുവഴുപ്പുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. പൊതുവില്‍ ഹാനികരമല്ലെങ്കിലും 10 വസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ദോഷകാരമാകമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില അവസരങ്ങളില്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുത്തനെ കുറയാനും ഗ്ലിസറോള്‍ കാരണമായേക്കാം. പാനീയങ്ങളിലും മറ്റും നിശ്ചിത അളവ് ഗ്ലിസറോള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിയമമുണ്ട്.

നേരത്തെ പാക്ക് ചെയ്ത വച്ചിരിക്കുന്ന സ്ലഷി പാനീയങ്ങളുടെ പാക്കറ്റുകളില്‍ ഗ്ലിസറോള്‍ സംബന്ധിച്ച മുന്നറിയിപ്പ് പ്രിന്റ് ചെയ്യണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വച്ചിരിക്കുന്ന കടകളിലെ ഷെല്‍ഫിന് മുകളിലും സമാനമായ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.fsai.ie/consumer-advice/food-safety-and-hygiene/advice-for-consumers-regarding-consumption-of-slus

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments