സാൽമോണല്ല ബാക്റ്റീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് Lidl കമ്പനിയുടെ ഒരു ബാച്ച് ചിക്കൻ ബ്രെസ്റ്റ് ഫില്ലറ്റ്, ഡൈസ്ഡ് ചിക്കൻ ബ്രെസ്റ്റ് ഫില്ലറ്റ് എന്നീ ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി Food Safety Authority of Ireland (FSAI). ഇവയുടെ യൂസ് ബൈ ഡേറ്റ് കഴിഞ്ഞതാണെങ്കിലും, ഹോം ഫ്രീസ് ചെയ്ത് ഉപയോഗിക്കാമെന്നതിനാൽ പലരുടെയും വീടുകളിൽ ബാധിക്കപ്പെട്ട ബാച്ച് ഉണ്ടായേക്കാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അങ്ങനെയുള്ളവർ ഒരു കാരണവശാലും ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്.
Lidl free range 100% Irish chicken breast fillets, 100% Irish diced chicken breast fillets എന്നീ ഉൽപന്നങ്ങളിലാണ് സാൽമോണല്ല ബാക്റ്റീരിയ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ബാച്ചുകളുടെ വിവരങ്ങൾ ചുവടെ:

സാൽമോണല്ല ബാക്റ്റീരിയ ശരീരത്തിൽ എത്തിയാൽ വയറിളക്കം, പനി, ഛർദ്ദി, വയറുവേദന മുതലായ രോഗലക്ഷണങ്ങളാണ് കാണിക്കുക. 12 മുതൽ 36 മണിക്കൂറിനുള്ളിലാണ് സാധാരണ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. ഇത് നാലു മുതൽ ഏഴ് ദിവസം വരെ നീണ്ടു നിന്നേക്കാം. അസുഖം വർദ്ധിക്കുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments