Lidl, Supervalu എന്നിവ വിൽപ്പനയ്‌ക്കെത്തിച്ച ഒരു ബാച്ച് മയോണൈസ് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

By Rose Malayalam Desk

രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ Lidl വില്‍ക്കുന്ന Batts Taco Mayonnaise-ന്റെ ഒരു ബാച്ച് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫെര്‍മന്റേഷന്‍ കാരണം ഇത് കേടായത് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നത് മുന്‍കൂട്ടി കണ്ടാണ് ഇവ തിരിച്ചെടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തിരിച്ചെടുക്കുന്ന ഉല്‍പ്പന്നത്തിന്റെ വിവരങ്ങള്‍ താഴെ:

Category 1:For Action
Alert Notification:2026.55
Product Identification:Batts Taco Mayonnaise; pack size: 425g 
Batch CodeBest-before dates: 21/04/2027 & 22/04/2027
Country Of Origin:Ireland

ഇതിനോടൊപ്പം Supervalu Taco Mayonnaise-ന്റെ ഒരു ബാച്ച് വില്‍പ്പനയും കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിലും ഫെര്‍മന്റേഷന്‍ കാരണം കേട് സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ബാച്ച് വിവരങ്ങള്‍ താഴെ:

Category 1:For Action
Alert Notification:2026.54
Product Identification:Supervalu Taco Mayonnaise; pack size: 420g 
Batch CodeBest-before date: 18/04/2027
Country Of Origin:Ireland

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments