അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം 15% വർദ്ധിച്ചു; വംശീയ വിദ്വേഷത്തിലും വർദ്ധന

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം (hate crimes) കഴിഞ്ഞ വര്‍ഷം 15% വര്‍ദ്ധിച്ചു. വിദ്വേഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 780 കേസുകളാണ് ഗാര്‍ഡയ്ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും, 2021-ല്‍ വിവരശേഖരണം ആരംഭിച്ചതിന് ശേഷമുള്ള റെക്കോര്‍ഡാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വംശീയമായ കുറ്റകൃത്യങ്ങളാണ് ഇതില്‍ മുന്‍പന്തിയില്‍. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 40 ശതമാനവും വംശീയമായ വിദ്വേഷമാണ്. 23 ശതമാനവുമായി ഇതര രാജ്യ വിദ്വേഷ കുറ്റകൃത്യങ്ങളാണ് രണ്ടാമത്.

ആകെ വിദ്വേഷകുറ്റകൃത്യങ്ങളില്‍ മൂന്നിലൊന്നും ക്രമസമാധാന ലംഘനമാണ്. 16 ശതമാനം ചെറിയ രീതിയിലുള്ള ആക്രമണങ്ങളും, 13 ശതമാനം ക്രിമിനല്‍ ഡാമേജും ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

2024-നെ അപേക്ഷിച്ച് അധികമായി 40 വംശീയ വിദ്വേഷകുറ്റകൃത്യങ്ങളാണ് 2025-ല്‍ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ഇപ്പോഴും നിരവധി വിദ്വേഷകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നാണ് ഗാര്‍ഡ പറയുന്നത്.

നിങ്ങള്‍ വംശീയമായോ മറ്റോ വിദ്വേഷകുറ്റകൃത്യം നേരിടുകയാണെങ്കില്‍ ഗാര്‍ഡയുടെ ഓണ്‍ലൈന്‍ ഹേറ്റ് ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴിയോ, ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷന്‍ വഴിയോ പരാതി നല്‍കാവുന്നതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments