അയർലണ്ടിൽ നഴ്സായ മലയാളി യുവാവിനെ വംശീയമായി അധിക്ഷേപിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ചു. രാത്രി 10 മണിയോടെ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ഇദ്ദേഹത്തെ ‘ഗോ ബാക്ക് ഇന്ത്യ’ എന്ന് ആക്രോശിച്ചുകൊണ്ട് ഒരുകൂട്ടം കൗമാരക്കാർ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
പരിക്കേറ്റ ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഡബ്ലിനിലെ ലൂക്കനിൽ ഇന്ത്യക്കാരനായ മറ്റൊരാൾക്ക് നേരെ ഏതാനും കൗമാരക്കാർ ആക്രമണം നടത്തുകയും, ബാഡ്മിന്റൺ ബാറ്റ് നശിപ്പിക്കുകയും ചെയ്തത്. വംശീയ അധിക്ഷേപം ഭയക്കുന്ന നഴ്‌സുമാർ ഈയിടെ കൂട്ടമായി മാത്രം സഞ്ചരിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments