സൊമാലിയന്‍ സ്വദേശിക്ക് നേരെ വംശീയാധിക്ഷേപവും, ആക്രമണവും നടത്തിയ ഡബ്ലിന്‍കാരന്‍ കുറ്റക്കാരനെന്ന് കോടതി. 2024 മെയ് 7-നാണ് ജേസണ്‍ ബോണി എന്ന 27-കാരന്‍, താമസിക്കാന്‍ ഹോസ്റ്റല്‍ നോക്കി നടക്കുകയായിരുന്ന സൊമാലിയന്‍ സ്വദേശിയെ ഡബ്ലിന്‍ ഒ’കോണല്‍ സ്ട്രീറ്റിലെ ജനറല്‍ പോസ്റ്റ് ഓഫീസിന് സമീപത്തുവച്ച് വംശീയമായ ആക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് ഫോണ്‍ പിടിച്ചെടുക്കാന്‍ നോക്കുകയും, മുഖത്ത് ഇടിക്കുകയും ചെയ്തത്.
തന്നെ വെറുതെ വിടാനായി ഇദ്ദേഹം അപേക്ഷിച്ചെങ്കിലും പ്രതിയായ ബോണി, ഇദ്ദേഹത്തിന്റെ മുഖത്ത് പലവട്ടം ഇടിച്ചു. ബോണിയുടെ ഒരു സുഹൃത്ത് ഇതെല്ലാം കണ്ടുനില്‍ക്കുകയായിരുന്നുവെന്നും ആക്രമണത്തിന് ഇരയായ സൊമാലിയന്‍ സ്വദേശി ഗാര്‍ഡയോട് പറഞ്ഞിരുന്നു. ഇതേദിവസം തന്നെ കുറച്ച് സമയം മുമ്പ് പ്രദേശത്ത് നടന്ന ഒരു കുടിയേറ്റ പ്രകടനവുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണം നടന്നതെന്ന് വിശ്വസിക്കുന്നതായും ഇദ്ദേഹം സംശയം പ്രടിപ്പിച്ചിരുന്നു.
ഭയപ്പെട്ടുപോയ ഇദ്ദേഹം കെട്ടിടത്തിന്റെ ഒരു തൂണിന് പിന്നില്‍ ഒളിക്കുകയും, സമീപത്തുകൂടി ഗാര്‍ഡ വാഹനം പോകുന്നത് കണ്ട് അവരെ കൈകാണിച്ചുനിര്‍ത്തിയ ശേഷം കാര്യം പറയുകയുമായിരുന്നു. ഈ സമയമെല്ലാം പ്രതി തന്റെ സുഹൃത്തുക്കളോടൊപ്പം പ്രദേശത്ത് തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് സൊമാലിയന്‍ സ്വദേശിയുമായി വാഹനത്തില്‍ എത്തിയ ഗാര്‍ഡ, പ്രതിയെ കസ്റ്റഡിയിലെടുത്തു.
നേരത്തെ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് നിലവില്‍ ശിക്ഷയനുഭവിച്ചുവരുന്ന പ്രതിയായ ജേസണ്‍ ബോണി, വിചാരണയില്‍ കുറ്റങ്ങളെല്ലാം സമ്മതിച്ചു. ഇയാളുടെ മുന്‍ കുറ്റകൃത്യങ്ങളുടെ എല്ലാ വിവരങ്ങളും ലഭിച്ച ശേഷം ഈ കേസില്‍ ശിക്ഷ വിധിക്കാനായി ജഡ്ജ് കേസ് അടുത്ത വെള്ളിയാഴ്ചയ്ക്ക് നീട്ടിവച്ചിരിക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments