വിദ്യാത്ഥികളായ ആൺകുട്ടികൾക്ക് നേരെ പീഡനം; അയർലണ്ടിൽ 81-കാരനായ മുൻ അദ്ധ്യാപകന് 15 വർഷം തടവ്

By Rose Malayalam Desk

തന്റെ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുന്‍ അദ്ധ്യാപകന് ജയില്‍ ശിക്ഷ. ബാര കോനലി എന്ന 81-കാരനാണ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

ഇയാള്‍ക്ക് മേല്‍ ചുമത്തിയ കേസുകളില്‍ 23 പീഡനക്കേസുകളിലും, 73 ലൈംഗികാതിക്രമക്കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശം വച്ചു എന്നുള്ള ഒരു കുറ്റവും ഇയാള്‍ ചെയ്തതായി തെളിഞ്ഞു. 1997 മുതല്‍ 2006 വരെയാണ് കേസുകള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. ഈ കാലയളവില്‍ നാല് കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയോ, ചൂഷണം ചെയ്യുകയോ ചെയ്തത്.

ഇംഗ്ലീഷ്, ഹിസ്റ്ററി എന്നിവയ്ക്കാണ് പ്രതി കുട്ടികള്‍ക്ക് ക്ലാസെടുത്തിരുന്നത്. പ്രതിയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം നടന്നതും. പീഡനം നടക്കുന്ന സമയത്ത് 13 മുതല്‍ 17 വരെ പ്രായക്കാരായിരുന്നു ഈ കുട്ടികള്‍. ഇവിടെവച്ച് കുട്ടികള്‍ക്ക് പ്രതി കൊക്കോള കുടിക്കാന്‍ നല്‍കുകയും, സിഗരറ്റ് വലിക്കുക, സ്വയംഭോഗം ചെയ്യുക, പോണ്‍ വീഡിയോകള്‍ കാണുക എന്നിവയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലൊരാള്‍ തനിക്ക് പണം ലഭിച്ചതായും വെളിപ്പെടുത്തി.

2023-ലാണ് പ്രതി നടത്തിയ പീഡനങ്ങളെ പറ്റി ആദ്യമായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. ഇരകളില്‍ ഒരാള്‍ തന്റെ പങ്കാളിയോട് പറഞ്ഞതിന്‍ പ്രകാരം അവര്‍ ഗാര്‍ഡയെ ബന്ധപ്പെടുകയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments