ഗോൾവേയിൽ പള്ളിക്ക് നേരെ ഭീകരമാക്രമണം നടത്താൻ ശ്രമിച്ച ലിത്വാനിയൻ സ്വദേശി കുറ്റക്കാരനെന്ന് കോടതി

By Rose Malayalam Desk

ഗോള്‍വേയില്‍ മുസ്ലിം പള്ളിക്ക് നേരെ ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച കേസില്‍ ലിത്വാനിയന്‍ സ്വദേശി കുറ്റക്കാരനെന്ന് കോടതി. കൗണ്ടി ലൂവിലെ ദ്രോഹഡയില്‍ താമസമാക്കിയ Karolis Peckauskas എന്ന 39-കാരനെയാണ് സ്‌പെഷ്യല്‍ ക്രിമിനില്‍ കോടതി ഇന്ന് കുറ്റക്കാരനെന്ന് വിധിച്ചത്. Criminal Justice (Terrorist Offences) Act, 2005-ലെ സെക്ഷന്‍ 6 (1) (a), 7(1) പ്രകാരം തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട് പള്ളി ആക്രമിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

2025 നവംബര്‍ 4, 5 തീയതികളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോള്‍വേയിലെ Monivea Road-ലുള്ള Old Cottages-ല്‍ സ്ഥിതി ചെയ്യുന്ന Maryam Mosque-ന് പ്രതിയായ Peckauskas തീവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ കേസില്‍ ഇയാളുടെ കൂട്ടുപ്രതികളായ Darren Gorman (33), Garrett Pollock (35) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി ജൂണ്‍ 8-ന് വിധിച്ചിരുന്നു. മറ്റൊരു കൂട്ടുപ്രതിയായ Charles Flynn (35)-ന്റെ കാര്യത്തില്‍ കോടതി ജൂലൈ 20-ന് വിധി പ്രസ്താവിക്കും. ഇയാളൊഴികെയുള്ള മൂന്ന് പ്രതികള്‍ക്കും ഒക്ടോബര്‍ 5-ന് ശിക്ഷ വിധിക്കുമെന്നും കോടതി അറിയിച്ചു.

2025 നവംബര്‍ 4-ന് മാരകായുധങ്ങള്‍ കൈവശം വച്ച കേസിലും Peckauskas പ്രതിയാണ്. പൈപ്പ് ബോംബ് കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments