മുള്ളിൻകാർ സെൻറ് സ്റ്റീഫൻസ് പള്ളി വലിയ പെരുന്നാളും, ഇടവക ദിനവും മെയ് 29, 30 തീയതികളിൽ

By Rose Malayalam Desk

അയർലണ്ടിലെ മിഡ്‌ലാൻസിൽ മുള്ളിൻങ്കാർ കേന്ദ്രമാക്കി 2012 ൽ ആരംഭിച്ച ഓർത്തഡോക്സ് ഇടവകയുടെ 14-ആമത് ഇടവക ദിനവും വലിയ പെരുന്നാളും ഈ മാസം 29,30 തീയതികളിൽ ആചരിക്കുന്നു. 29-ന് വൈകുന്നേരം അഞ്ചുമണിക്ക് പെരുന്നാൾ കൊടിയേറ്റ് വികാരി ഫാ. നൈനാൻ കുര്യാക്കോസ് നിർവഹിക്കും. പ്രധാന പെരുന്നാൾ ദിവസമായ 30-ന് രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശിർവാദം, നേർച്ച വിളമ്പ്, പെരുന്നാളിന് ഫാ.ജിജോ പുതുപ്പള്ളി കാർമികത്വം വഹിക്കും . ശുശ്രൂഷകൾ സെൻറ് പോൾസ് പള്ളിയിൽ നടക്കും. തുടർന്ന് ഡൗൺസ് GAA ക്ലബ്ബിൽ 11 മണിക്ക് ഇടവക ദിന പരിപാടികൾ തുടങ്ങും. വികാരി ഫാ.നൈനാൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും. ഫാ. ജിജോ പുതുപ്പള്ളി ഇടവക ദിന സന്ദേശം നൽകും. തുടർന്ന് സ്റ്റേജ് പരിപാടികൾ നടക്കും. 12 മണിക്ക് ലേലം ആരംഭിക്കും. പെരുന്നാൾ സദ്യക്കുശേഷം. കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. യുവജനങ്ങളുടെ നേതൃത്വത്തിലുള്ള തട്ടുകടയും വനിതാ സമാജത്തിന്റെ ഫുഡ് സ്റ്റാളും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം വിൽപ്പന നടത്തും.റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ്, അവാർഡ് വിതരണം, സമ്മാനദാനം എന്നിവയോടെ പെരുന്നാൾ സമാപിക്കും.

പരിപാടികളുടെ നടത്തിപ്പിന് വികാരി ഫാ. നൈനാൻ കുര്യാക്കോസ്,ട്രസ്റ്റി അശ്വിൻ വർക്കി സെക്രട്ടറി പ്രബി കോശി, ജനറൽ കൺവീനർ അജി പി.ടി, അജി ജോസ്, ജിതിൻ ജോൺ, അനീഷ് സാമുവൽ, ജിജോ കെ ജോൺ എന്നീ കോർഡിനേറ്റർമാരും 51 അംഗ ജനറൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. പള്ളിയുടെ അഡ്രസ്
St.Stephens IOC
Mullingar, Belview,Delvin Road
Co.Westmeath
N91KP29
Ph.0877516463 (Vicar)
0892649833 (Trustee)
0892477728 (Secretary)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments