വാട്ടർഫോർഡിൽ കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്
കൗണ്ടി വാട്ടര്ഫോര്ഡില് നടന്ന വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ശേഷം Kilmeaden-ലുള്ള Ballyduff East-ന് സമീപം N25-ലായിരുന്നു രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒരു കാറിലെ ഡ്രൈവറായ 40-ലേറെ പ്രായമുള്ള സ്ത്രീയെ ഗുരുതര പരിക്കുകളോടെ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലെ യാത്രക്കാരനായ കൗമാരക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം. രണ്ടാമത്തെ കാറിലെ ഡ്രൈവറായ പുരുഷന് (70-ലേറെ പ്രായം), യാത്രക്കാരായ പുരുഷന്, സ്ത്രീ (ഇരുവര്‍ക്കും 50-ലേറെ പ്രായം) … Read more