“അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ…” ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു
നവരാത്രി വേളയിൽ പനച്ചിക്കാട്ട് ദക്ഷിണമൂകാംബികയെക്കുറിച്ച് ഐറിഷ് മലയാളിയായ കെ.ആർ അനിൽകുമാർ കുറിച്ച ഏതാനും വരികൾക്ക് ഷൈൻ വെങ്കിടങ്ങ് സംഗീതം നൽകി ആതിര ടിസി ആലപിച്ച “അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ…” എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. പനച്ചിക്കാട് ക്ഷേത്രവും പരിസരവും, അമ്പാട്ടുകടവ് ആമ്പൽ പാടത്തിന്റെ പ്രകൃതി ഭംഗിയും മനോഹരമായി ജയകൃഷ്ണൻ റെഡ് മൂവീസിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിൽ പ്രധാനമായും അഭിനയിക്കുന്നത് ദേവിക ജ്യോതി ബാബുവാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഉൾപ്പെടുത്തിയിരിക്കുന്ന ആൽബം കാഴ്ച്ചക്കാരിൽ കൂടുതൽ ഭക്തി പകരും. … Read more






 
						