ഡബ്ലിൻ ആശുപത്രികളിലെ രോഗികളെ പരസ്പരം ട്രാൻസ്ഫർ ചെയ്യുന്നത് സ്വകാര്യ ആംബുലൻസ് കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കം പിൻവലിച്ചു; തീരുമാനം തൊഴിലാളി സംഘടനയുടെ ഇടപെടലിൽ

ഡബ്ലിനിലെ ആശുപത്രികള്‍ക്കിടയില്‍ രോഗികളെ ആംബുലന്‍സില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള കരാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍ നിന്നും മാനേജ്‌മെന്റ് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. ആംബുലന്‍സ് ജീവനക്കാരുടെ സംഘടനയായ യുനൈറ്റുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് യുനൈറ്റ് അറിയിച്ചു. ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തുള്ള ആശുപത്രികള്‍ക്കിടയിലായി രോഗികളെ പരസ്പരം ആംബുലന്‍സുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള കരാര്‍ പുറത്തു നിന്നുള്ള സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ യുനൈറ്റ്, സിപ്റ്റു എന്നീ തൊഴിലാളി സംഘടനകള്‍ കഴിഞ്ഞയാഴ്ച സമരം നടത്താന്‍ ആലോചിച്ചിരുന്നു. എമര്‍ജന്‍സി ആംബുലന്‍സുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം … Read more

അയർലണ്ടിൽ ആംബുലൻസ് എത്തുമ്പോഴേക്കും രോഗി മരിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു; എട്ട് വർഷത്തിനിടെ വർദ്ധന 70%

അയര്‍ലണ്ടില്‍ കൃത്യസമയത്ത് ആംബുലന്‍സ് എത്താത്തത് കാരണം രോഗി മരണപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 70% വര്‍ദ്ധിച്ചതായി HSE. 2023-ല്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ച 1,108 സംഭവങ്ങളില്‍ രോഗികള്‍ ആംബുലന്‍സ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടു. 2022-ല്‍ ഇത് 1,008 ആയിരുന്നു. National Ambulance Service-ന്റെ കണക്കാണിത്. 2019-ന് ശേഷം ആംബുലന്‍സ് വേണ്ടിവരുന്ന സംഭവങ്ങള്‍ 14% വര്‍ദ്ധിച്ചതായും HSE വക്താവ് പറയുന്നു. 2016-ലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചത്. ആ വര്‍ഷമുണ്ടായ ഇത്തരം മരണങ്ങള്‍ … Read more