അയർലണ്ടിൽ ആംബുലൻസ് എത്തുമ്പോഴേക്കും രോഗി മരിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു; എട്ട് വർഷത്തിനിടെ വർദ്ധന 70%

അയര്‍ലണ്ടില്‍ കൃത്യസമയത്ത് ആംബുലന്‍സ് എത്താത്തത് കാരണം രോഗി മരണപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 70% വര്‍ദ്ധിച്ചതായി HSE. 2023-ല്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ച 1,108 സംഭവങ്ങളില്‍ രോഗികള്‍ ആംബുലന്‍സ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടു. 2022-ല്‍ ഇത് 1,008 ആയിരുന്നു. National Ambulance Service-ന്റെ കണക്കാണിത്. 2019-ന് ശേഷം ആംബുലന്‍സ് വേണ്ടിവരുന്ന സംഭവങ്ങള്‍ 14% വര്‍ദ്ധിച്ചതായും HSE വക്താവ് പറയുന്നു. 2016-ലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചത്. ആ വര്‍ഷമുണ്ടായ ഇത്തരം മരണങ്ങള്‍ … Read more

പാറക്കെട്ടിൽ തൂങ്ങിക്കിടന്ന പിതാവിനെ രക്ഷിക്കാനായി ധീരമായ ഇടപെടൽ; 10 വയസുകാരന് നാഷണൽ ആംബുലൻസ് സർവീസ് അംഗീകാരം

പാറക്കെട്ടില്‍ നിന്നും താഴെ വീഴാന്‍ തുടങ്ങിയ പിതാവിനെ രക്ഷിക്കാനായി സമയോചിത ഇടപെടല്‍ നടത്തി, രക്ഷാസംഘത്തെ എത്തിച്ച 10 വയസുകാരന് ധീരതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കി The National Ambulance Service (NAS). കഴിഞ്ഞ നവംബര്‍ 16-നാണ് കൗണ്ടി ഡോണഗലിലെ Kilcar-ല്‍ സംഭവം നടന്നത്. 10 വയസുകാരനായ Owen Cunningham, പിതാവായ Seamus Cunningham-മായി തന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യവേ Seamus പാറക്കെട്ടില്‍ നിന്നും കാല്‍ വഴുതുകയും, വീഴാതിരിക്കാനായി ഒരു മുനമ്പില്‍ പിടിച്ച് തൂങ്ങിക്കിടക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ കൈവശം മൊബൈല്‍ … Read more

വാക്സിനെടുക്കാത്ത ആരോഗ്യപ്രവർത്തകരെ ഡ്യൂട്ടിയിൽ നിന്നും മാറ്റും; കടുത്ത നടപടികളുമായി HSE

ഇനിയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകരെ ഡ്യൂട്ടിയില്‍ നിന്നും മാറ്റുന്നതടക്കമുള്ള കടുത്ത നടപടികളുമായി HSE. ഇതിന്റെ ഭാഗമായി വാക്‌സിന്‍ എടുക്കാത്ത നാഷണല്‍ ആംബുലന്‍സ് സര്‍വീസിലെ ആറ് പാരാമെഡിക്കല്‍ അംഗങ്ങള്‍ക്ക് ഡ്യൂട്ടി മാറ്റിനല്‍കുന്നതായി കാട്ടി HSE കത്തയച്ചു. ഇവരെ ആംബുലന്‍സ് ഡ്യൂട്ടിയില്‍ നിന്നും മാറ്റി HSE-യിലെ തന്നെ മറ്റ് വിഭാഗങ്ങളില്‍ നിയമിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത തരത്തിലുള്ള ഡ്യൂട്ടികളാകും ഇവ. ഇവര്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാകും ഡ്യൂട്ടി ചെയ്യുക. പക്ഷേ മാറി ഡ്യൂട്ടിയെടുക്കുന്ന … Read more

അടിയന്തരാവശ്യത്തിന് വിളിച്ച ആംബുലൻസ് എത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; ഗുരുതര വീഴ്ചകൾ കാണിക്കുന്ന National Ambulance Service റിപ്പോർട്ട് പുറത്ത്

അടിയന്തരാവശ്യത്തിന് വിളിച്ച ശേഷം രണ്ട് മണിക്കൂറോളം വൈകി ആംബുലന്‍സും, പാരാമെഡിക്കല്‍ സംഘവും എത്തിയത് അടക്കമുള്ള ഗുരുതര വീഴ്ചകളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് National Ambulance Service. 2021-ലെ ആദ്യ ആറ് മാസങ്ങളിലുള്ള ആംബുലന്‍സുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. Wexford, Cork, Kerry എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ ആംബുലന്‍സുകള്‍ വൈകിയെത്തിയ സംഭവങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്താകമാനം ഒരു മണിക്കൂറിലേറെ സമയമെടുത്ത് മാത്രം സംഭവസ്ഥലത്തെത്തിയ ആംബുലന്‍സുകളില്‍ 75 ശതമാനത്തിലേറെയും ഈ പ്രദേശങ്ങളിലാണ് എന്നതാണ് ഞെട്ടിക്കുന്നത്. ആംബുലന്‍സുകള്‍ വൈകിയെത്താനുള്ള കാരണമായി മിക്കവരും പറഞ്ഞത് … Read more