കെറിയിൽ സ്ത്രീക്ക് ആക്രമണത്തിൽ പരിക്ക്; ഒരാൾ പിടിയിൽ

കെറിയില്‍ സ്ത്രീക്കെതിരെ നടന്ന ഗുരുതര ആക്രമണത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാവിലെ 7:30-ഓടെയാണ് Artfert-ലെ വീട്ടില്‍ 40 വയസ്സ് പ്രായം വരുന്ന സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സ്ത്രീയെ കെറിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് ഉടന്‍ കൊണ്ടുവന്നെങ്കിലും നില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. സംഭവത്തില്‍ 40 വയസ്സ് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ ഇന്ന് രാവിലെ Mallow ജില്ലാ കോടതിയില്‍ ഹാജരാക്കി.